»   » ഷാരൂഖ് കാമുകിയെ തേടുന്നു

ഷാരൂഖ് കാമുകിയെ തേടുന്നു

Posted By:
Subscribe to Filmibeat Malayalam
Shah Rukh Khan
ബോളിവുഡിനെ കിടിലം കൊള്ളിയ്ക്കുന്ന രണ്ട് പ്രൊജക്ടുകളുമായി ഷാരുഖ് തിരക്കിലാണ്. രാ വണ്‍ എന്ന സൂപ്പര്‍ഹീറോ, ഡോണ്‍ 2വിലെ അണ്ടര്‍വേള്‍ഡ് കിങ് എന്നിവ 2011നെ അദ്ഭുതപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ ഷാരൂഖിന്റെ മറ്റൊരു തകര്‍പ്പന്‍ സിനിമയുടെ കടലാസ് ജോലികളും അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ 3 ഇഡിയറ്റ്‌സിന്റെ കഥാകാരന്‍ ചേതന്‍ ഭഗതിന്റെ തന്നെ മറ്റൊരു നോവലായ 2 സ്‌റ്റേറ്റ്‌സ് സിനിമയാക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് ഷാരൂഖ് നടത്തുന്നത്. നോവലിസ്റ്റിന്റെ തന്നെ പ്രണയകഥയാണ് 2 സ്റ്റേറ്റ്‌സിന്റെ പശ്ചാത്തലം.

രാ വണ്ണും ഡോണും പോലുള്ള ആക്ഷന്‍ മൂവികള്‍ക്ക് ശേഷമെത്തുന്ന പ്രണചിത്രം അടിമുടി വേറിട്ടതാവണെന്ന ആഗ്രഹത്തിലാണ് ഷാരൂഖും സംവിധായകന്‍ വിശാല്‍ ഭര്‍ദ്വാജും. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയോ ദീപിക പദുകോണോ നായികമാരാവുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പതിവ് മുഖങ്ങളില്‍ നിന്നും മാറി ഒരുപുതുമുഖത്തെ നായികയാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇവര്‍ കണ്ടെത്തുന്ന ഭാഗ്യവതി ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ബോളിവുഡ് ഇപ്പോള്‍!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam