മുന്നാഭായിയുടെ പണിപോകും?

അതേ സമയം 'മുന്നാഭായി ചലേ അമേരിക്ക' എന്ന മൂന്നാംഭാഗം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പകരം മറ്റൊരു തിരക്കഥ തയ്യാറായിട്ടുണ്ട്. തിരക്കഥയുമായി സഹകരിക്കുമെങ്കിലും സംവിധാനം രാജ്കുമാര്‍ ഹിറാനി ആകില്ലെന്നും ഏതാണ്ട് തീരുമാനമായിട്ടുണ്ട്.
കൈറ്റ്‌സ് ഫെയിം അനുരാഗ് ബസുവും ഹബീബ് ഫൈസലും (ദോ ധൂനി ചാര്‍) മുന്നാഭായിയും സര്‍ക്യൂട്ടുമായി രംഗത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പുതിയ മുന്നാഭായിയെ ആരാധകര്‍ സ്വീകരിയ്ക്കുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.


Click it and Unblock the Notifications











