»   » സല്‍മാന്‍ നിഷ്‌കളങ്കന്‍: സിദ്ദിഖ്

സല്‍മാന്‍ നിഷ്‌കളങ്കന്‍: സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam
Salman Khan
ബോളിവുഡിന്റെ ബാഡ് ബോയ് സല്‍മാന്‍ ഖാന്റെ നിഷ്‌കളങ്കമായ മുഖമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ സിദ്ദിഖ്.

ബോര്‍ഡിഗാഡിലെ നായകന് ഇത്തരത്തിലൊരു ഭാവമാണ് വേണ്ടതെന്നും അതുകൊണ്ടുതന്നെയാണ് ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിലേയ്ക്ക് സല്‍മാനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലൊക്കേഷനില്‍ സല്‍മാന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതാണ്. മറ്റുതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവുന്നു-സിദ്ദിഖ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തില്‍ ദിലീപ്നയന്‍താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ബോഡിഗാര്‍ഡ് മികച്ച വിജയമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് തമിഴിലും ഹിന്ദിയിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യാന്‍ സിദ്ദിഖ് തീരുമാനിച്ചത്.

കാവലന്‍ എന്ന പേരില്‍ ബോഡിഗാര്‍ഡ് തമിഴില്‍ എടുത്തപ്പോള്‍ വിജയും അസിനുമായിരുന്നു പ്രധാന
വേഷങ്ങള്‍ ചെയ്തത്. പൊങ്കലിന് റീലാസായ ചിത്രം തമിഴകത്തും വന്‍വിജയമായിരുന്നു. അവസാനചിത്രങ്ങള്‍ വിജയിക്കാത്തതിനാല്‍ പ്രതിസന്ധിയിലായ വിജയ്ക്ക് തികച്ചുമൊരാശ്വാസമായിരുന്നു കാവലന്റെ വിജയം.

ഇപ്പോള്‍ ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പ് ചിത്രീകരണം പുരോഗമിക്കുകയാണ്. പൂനെ, മുംബയ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കരീനകപൂറാണ് ചിത്രത്തില്‍ സല്‍മാന്‍ഖാന്റെ നായിക. അതിനുശേഷം ബോഡിഗാര്‍ഡ് തെലുങ്കിലും ചിത്രീകരിക്കും. സിദ്ദിഖ് തന്നെയാണ് തെലുങ്ക്പതിപ്പിന്റെയും സംവിധായകന്‍.

English summary
"Salman's innocence propelled me to cast him in Bodyguard," says director Siddique, the man who wields the megaphone for Atul Agnihotri in Bodyguard. Says the soft-spoken director who had earlier made Bodyguard in both Malayalam and Tamil as the mega-hit Kavalan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam