»   » അനുസ്മരണ ചടങ്ങിനിടെ സോനാക്ഷിയെ കയറിപ്പിടിച്ചു

അനുസ്മരണ ചടങ്ങിനിടെ സോനാക്ഷിയെ കയറിപ്പിടിച്ചു

Posted By:
Subscribe to Filmibeat Malayalam
Sonakshi
തിരക്കിനിടയില്‍ നടിമാരെ അടുത്തുകിട്ടിയാല്‍ തൊട്ടുനോക്കി സ്‌നേഹം പ്രകടിപ്പിയ്ക്കുന്ന ഞരമ്പുരോഗികള്‍ എല്ലായിടത്തുമുണ്ട്. ദില്ലിയിലും ചെന്നൈയിലും കേരളത്തിലും എല്ലാം ഇക്കൂട്ടര്‍ ഇടയ്ക്കിടെ തങ്ങളുടെ സാന്നിധ്യമറിയിക്കാറുമുണ്ട്.

സാധാരണയായി ഉദ്ഘാടനചടങ്ങുകളിലും മറ്റു കലാപരിപാടികള്‍ക്കുമിടെയാണ് നടിമാര്‍ ഇത്തരം തൊട്ടുനോക്കലിന് ഇരയാകാറ്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ ബോളിവുഡ് താരം സോനാക്ഷിയ്ക്കുണ്ടായ അനുഭവം ലേശം കടുത്തതായിപ്പോയി. മുംബൈ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക അനുസ്മരണ ചടങ്ങിനിടെയാണ് സോനാക്ഷി അപമാനിയ്ക്കപ്പെട്ടത്.

അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയ്ക്കിടെയായിരുന്നു സംഭവം. അഭിഷേക് ബച്ചന്‍ ഉള്‍പ്പെടെയുള്ള സെലിബ്രറ്റികള്‍ക്കൊപ്പമായിരുന്നു സോനാക്ഷിയും ചടങ്ങിനെത്തിയത്. റാലിയില്‍ പങ്കെടുക്കുന്നതിനിടെ നടി ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയി.

ഇത് മുതലാക്കിയ ഒരു സംഘം യുവാക്കള്‍ നടിയുടെ അടുത്തുകൂടുകയും ശരീരത്തില്‍ കൈവെയ്ക്കുകയുമായിരുന്നു. ഉടന്‍ തന്നെ സോനാക്ഷിയുടെ അംഗരക്ഷകര്‍ സ്ഥലത്തെത്തി നടിയെ രക്ഷപ്പെടുത്തിയെങ്കിലും സ്‌നേഹം പ്രകടിപ്പിച്ച വിരുതന്മാരെല്ലാം സ്ഥലം വിട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam