ചിരിപ്പിക്കാന്‍ എളുപ്പമല്ലെന്ന് അഭിഷേക്

മൂന്നു വര്‍ഷമായി ദോസ്താന പുറത്തിറങ്ങിയിട്ട്. അതിനു ശേഷം അഭി വീണ്ടും കോമഡി റോളിലെത്തുന്ന ചിത്രമാണ് ബോല്‍ ബച്ചന്‍. അസിനും അജയ്‌ദേവഗണുമാണ് മറ്റ് താരങ്ങള്‍.
കോമഡി ചെയ്യുന്നതെങ്ങനെയെന്ന് പൂര്‍ണ്ണമായും താന്‍ മറന്നു പോയെന്ന് അഭിഷേക് പറയുന്നു. മൂന്നു വര്‍ഷം മുന്‍പാണ് തന്റെ ഒരു കോമഡി ചിത്രം പുറത്തിറങ്ങിയതെന്ന് അജയ് പറഞ്ഞപ്പോഴാണ് അഭിഷേക് ഓര്‍മ്മിച്ചത്. തനിയ്ക്ക് അഭിനയിക്കാന്‍ ഏറ്റവും പ്രയാസം കോമഡിയാണെന്നും അഭി സമ്മതിച്ചു. ജോണ്‍ എബ്രഹാമും അഭിഷേകും ഒന്നിച്ച ദോസ്താന പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.


Click it and Unblock the Notifications











