»   » റാ വണില്‍ നിന്ന് അസിന്‍ ഔട്ടായതെങ്ങനെ?

റാ വണില്‍ നിന്ന് അസിന്‍ ഔട്ടായതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
 Kareena-Asin
സാധാരണ ഒരു സിനിമയിലേയ്ക്ക് നായികയെ തിരഞ്ഞെടുക്കുന്നത് നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്നായിരിക്കും. ചിലപ്പോള്‍ ഇവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും ചെവികൊടുത്തേയ്ക്കാം. എന്നാല്‍ ഒരു നടി സ്വയം നായികയാവാമെന്ന് പറഞ്ഞ് ചിത്രത്തിന്റെ നിര്‍മ്മാതാവിനെ സമീപിയ്ക്കുന്നത് അപൂര്‍വ്വം.

പറഞ്ഞു വരുന്നത് ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ കാര്യമാണ്. റാ വണ്‍ എന്ന ചിത്രത്തില്‍ തന്നെ നായികയാക്കണമെന്ന് പറഞ്ഞ് ഇവര്‍ നായകനും നിര്‍മ്മാതാവുമായ ഷാരൂഖ് ഖാനെ സമീപിയ്ക്കുകയായിരുന്നത്രേ. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയങ്കയെയോ അസിനേയോ നായികയാക്കിയാലോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ആ വഴിയ്ക്ക് കൂടുതല്‍ ചിന്തിയ്ക്കാന്‍ കരീന ഞങ്ങളെ അനുവദിച്ചില്ല. ചിത്രത്തില്‍ താന്‍ തന്നെയാണ് നായികയെന്ന് കരീന പറയുകയായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരേയും നായികയാക്കുന്നതിനെ കുറിച്ച് പിന്നീട് ഞങ്ങള്‍ ചിന്തിച്ചില്ല-ഷാരൂഖ് പറഞ്ഞു.

സല്‍മാന്റെ ബോഡിഗാര്‍ഡിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിയ്ക്കുമെന്ന പ്രതീക്ഷയില്‍ ബോക്‌സോഫീസിലെത്തിയ റാ വണിന് പക്ഷേ അത്ര കണ്ട് വിജയം നേടാനായില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Know how Kareena Kapoor was chosen to play the female lead in Ra.One? Actually, it was Kareena who chose the film rather than the film choosing Kareena Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam