»   » മല്ലികയുടെ ചുംബന റെക്കാര്‍ഡ് തകരുന്നു

മല്ലികയുടെ ചുംബന റെക്കാര്‍ഡ് തകരുന്നു

Posted By:
Subscribe to Filmibeat Malayalam
Arunodoy & Aditi set new kissing record
ബോളിവുഡ് ഹോട്ട് മല്ലിക ഷെരാവത്തിന്റെ വെള്ളിത്തിരയിലെ ചുംബന റെക്കാര്‍ഡിന്റെ അടിത്തറയിളകുന്നു. മല്ലികയുടെ 17 ചുംബനരംഗങ്ങളുള്ള ഖ്വായിഷിന്റെ റെക്കാര്‍ഡ് തകര്‍ക്കുന്നത് ഉടനെ തിയറ്ററുകളിലെത്തുന്ന യേ സാലി സിന്ദഗി എന്ന ചിത്രമാണ്.

സുധീര്‍ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 22 ചൂടന്‍ ചുംബന രംഗങ്ങളാണ് ഉള്ളത്. ചിത്രത്തിലെ നായികാനായകന്മാരായ അതിഥി റാവുവും അരുണോദയ് സിങും സ്‌നേഹവും വഴക്കുമെല്ലാം വരുമ്പോള്‍ ചുംബനത്തിലൂടെയാണ് പ്രതികരിയ്ക്കുന്നതത്രേ. ചുംബനരംഗങ്ങളും ധാരാളിത്തവുമായെത്തുന്ന ത്രില്ലര്‍ ചിത്രത്തില്‍
സ്‌നേഹത്തിനും സ്‌നേഹപ്രകടനങ്ങള്‍ക്കും അതിയായ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

മുന്‍കുട്ടി മനസിലാക്കാന്‍ പറ്റാത്ത ജീവിതത്തെയും ബന്ധങ്ങളിലുണ്ടാകുന്ന അസ്വാരസ്യങ്ങളുമാണ് സുധീര്‍ മിശ്ര ചിത്രത്തിലൂടെ പറയുന്നത്. ഖ്വായിഷില്‍ ഹിംമാന്‍ഷു മാലിക്കുമായി ചേര്‍ന്ന് 17 ചുംബനരംഗങ്ങളിലാണ് മല്ലിക അഭിനയിച്ചിരുന്നത്.

English summary
Move over Mallika Sherawat (and Himanshu Mallik), who had 17 on-screen kisses in 'Khwaish'. There's a new kissing couple in town and they've got 22 on-screen kisses! We're talking about Arunoday Singh and Aditi Rao who indulge in a whole lot of liplocking in 'Yeh Saali Zindagi'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam