»   » മൈ നെയിം ഈസ് ഖാന് 100 കോടി

മൈ നെയിം ഈസ് ഖാന് 100 കോടി

Posted By:
Subscribe to Filmibeat Malayalam
My Name Is Khan
സ്വല്‌പം മങ്ങിപ്പോയ താരപ്രഭ വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ബോളിവുഡിന്റെ കിങ്‌ ഖാന്‍ ഷാരൂഖ്‌. ഇക്കാര്യത്തില്‍ സാക്ഷാല്‍ അമീര്‍ ഖാനാണ്‌ ഷാരൂഖിന്‌ വെല്ലുവിളി ഉയര്‍ത്തുന്നത്‌.

ഏറെ പ്രതീക്ഷകളോടെ എത്തിയ ബില്ലു ബാര്‍ബറും രബ്‌ നെ ബനാദി ജോഡിയുമൊക്കെ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നത്‌ ഷാരൂഖിന്‌ വന്‍ തിരിച്ചടിയായിരുന്നു. അമീറിന്റെ ഗജിനി 230 കോടി വാരി റെക്കാര്‍ഡ്‌ സൃഷ്ടിച്ചപ്പോഴായിരുന്നു ഷാരൂഖ്‌ ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നടിഞ്ഞത്‌.

എന്നാല്‍ പുതിയ ചിത്രമായ മൈ നെയിം ഈസ്‌ ഖാന്‍ 100 കോടിയ്‌ക്ക്‌ വിറ്റു പോയതിലൂടെ ബോളിവുഡിന്റെ താര സിംഹാസനം കൈമോശം വന്നിട്ടില്ലെന്ന്‌ ഷാരൂഖ്‌ ഒരിയ്‌ക്കല്‍ കൂടി തെളിയിക്കുകയാണ്‌. ഒരിന്ത്യന്‍ സിനിമയ്‌ക്ക്‌ ഇതുവരെ ലഭിച്ച ഏറ്റവും വലിയ തുക നല്‌കി ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോ ആണ്‌ മൈ നെയിം ഈസ്‌ ഖാന്റെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ അമീറിന്റെ ഗജിനി 80 കോടിയ്‌ക്ക്‌ വിറ്റു പോയതായിരുന്നു ഇക്കാര്യത്തില്‍ റെക്കാര്‍ഡ്‌.

എന്നാല്‍ ഷാരൂഖിന്റെ ചിരി അധികം നാള്‍ നീണ്ടു നില്‌ക്കില്ലെന്നാണ്‌ അമീര്‍ ആരാധകരുടെ പ്രവചനം. അമീര്‍ ഖാന്‍ പുതിയ ചിത്രമായ ത്രീ ഇഡിയറ്റസ്‌ തിയറ്ററുകളിലെത്തുമ്പോള്‍ മൈ നെയിം ഈസ്‌ ഖാനെ കടത്തിവെട്ടുമെന്ന്‌ ഇവര്‍ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam