»   »  ധോണിയാവാന്‍ സല്‍മാന്‍

ധോണിയാവാന്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman
ബോളിവുഡില്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ റീമേക്കുകളുടെ വസന്തകാലമാണ്. ബോഡിഗാര്‍ഡ് ഹിറ്റായതോടെ റീമേക്ക് ചിത്രങ്ങളുടെ ഭാഗമാവാന്‍ സല്‍മാനും സന്തോഷം തന്നെ. സംവിധായകന്‍ മഹേഷ് മഞ്ച്രേക്കര്‍ ഇത്തരമൊരു റീമേക്ക് ചിത്രവുമായി സമീപിച്ചപ്പോള്‍ സല്‍മാന്‍ യെസ് മൂളിയെന്നാണ് റിപ്പോര്‍ട്ട്.

തമിഴില്‍ ധോണി എന്ന പേരില്‍ പ്രകാശ് രാജ് ഒരുക്കിയ ചിത്രമാണ് മഹേഷ് ബോളിവുഡിലെത്തിയ്ക്കുന്നത്. മുന്‍പ് മഹേഷ് ഈ ചിത്രം മറാത്തിയില്‍ ചെയ്തിരുന്നു.

പിന്നീട് തന്റെ സുഹൃത്തു കൂടിയായ പ്രകാശ് രാജ് തമിഴിലേയ്ക്ക് ഇത് റീമേയ്ക്ക് ചെയ്യാനാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മഹേഷ് മറുത്തൊന്നും പറഞ്ഞില്ല. എന്നാല്‍ പ്രകാശ് രാജിന്റെ ധോണിയെ മറ്റാരെങ്കിലും വിലയ്‌ക്കെടുക്കുന്നതിന് മുന്‍പേ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് മഹേഷ്.

തെന്നിന്ത്യന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതാണിപ്പോള്‍ ബോളിവുഡിലെ ട്രെന്റ്. മറ്റാരെങ്കിലും സ്വന്തമാക്കുന്നതിന് മുമ്പ് സല്‍മാനെ വച്ച് ഈ ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യണമെന്ന് ഞാന്‍ പ്ലാന്‍ ചെയ്തു-മഹേഷ് പറയുന്നു.

എന്നാല്‍ ചിത്രം തമിഴില്‍ ഒരുക്കാനുളള അവകാശം പ്രകാശ് രാജിന് വിട്ടുകൊടുത്തതില്‍ തനിയ്ക്ക് സന്തോഷമേയുള്ളു. ധോണിയെ പോലെ ഒരു ക്രിക്കറ്റ് കളിക്കാരനാകാന്‍ ആഗ്രഹിയ്ക്കുന്ന കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

English summary

 Bollywood superstar Salman Khan is set to play the role of Indian captain Mahendra Singh Dhoni in Mahesh Manjrekar’s Hindi remake of his own Marathi film Shikshanachya Aaicha Gho.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam