»   »  വെള്ളമടിച്ച ഷാരൂഖ് സുഹൃത്തിനെ തല്ലി

വെള്ളമടിച്ച ഷാരൂഖ് സുഹൃത്തിനെ തല്ലി

Posted By:
Subscribe to Filmibeat Malayalam
Sharukh
വെള്ളമടി സെലിബ്രിറ്റികള്‍ക്ക് പലപ്പോഴും പാരയാവാറുണ്ട്. ഫിറ്റായതിന് ശേഷം തങ്ങള്‍ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയാകുമ്പോള്‍ മാത്രമാണ് അബദ്ധം പറ്റിയ കാര്യം ഇവര്‍ തിരിച്ചറിയുക.

അടുത്തിടെ നടി മനീഷ കൊയ്‌രാള മദ്യപിച്ച് ഫിറ്റായ വീഡിയൊ പുറത്തു വന്നിരുന്നു. സൈബര്‍ ലോകത്ത് ഇത് ചര്‍ച്ചയാവുകയും ചെയ്തു. അടുത്തതായി ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്ത നടന്‍ ഷാരൂഖിനെ ചുറ്റിപറ്റിയുള്ളതാണ്.

മദ്യപിച്ച ഷാരൂഖ് തന്റെ സുഹൃത്തും പ്രശസ്ത കൊറിയോഗ്രാഫര്‍ ഫറ ഖാന്റെ ഭര്‍ത്താവുമായ ശിരീഷ് കുന്ദറിനെ തല്ലിയെന്നാണ് റിപ്പോര്‍ട്ട്‌.

അഗ്നീപഥ് എന്ന് സിനിമയുടെ വിജയാഘോഷ ചടങ്ങാണ് രംഗം. ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷാരൂഖ് ഈ പരിപാടിയ്‌ക്കെത്തുന്നു.

സഞ്ജയ് ദത്താണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. സംവിധായകനായ ശിരീഷ് കുന്ദറും ചടങ്ങിനെത്തിയിരുന്നു. സ്ഥലത്ത് എത്തിയ ഉടനെ ഷാരൂഖ് ശിരീഷ് കുന്ദറുമായി വഴക്കിടുകയും തുടര്‍ന്ന് അദ്ദേഹത്തെ തള്ളി താഴെയിടുകയും ചെയ്തു.

ഉടന്‍ തന്നെ മറ്റുള്ളവര്‍ ശിരീഷ് കുന്ദറെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഷാരൂഖിനെ ശാന്തനാക്കാന്‍ ശ്രമിച്ച ഓറസ് ഉടമ ബാബ ദിവാനു നേരെയും താരം തട്ടിക്കയറിയെന്നാണ് വാര്‍ത്ത.

ഷാരൂഖിനേയും പ്രിയങ്കയേയും പറ്റി ശിരിഷ് എന്തൊ കമന്റ് പറഞ്ഞതാണ് നടനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Bollywood superstar Shah Rukh Khan was reportedly involved in a brawl with director Farah Khan's husband Shirish Kunder at Sanjay Dutt's success party of 'Agneepath'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam