»   » ദീപികയ്ക്കായി സിദ്ധാര്‍ത്ഥ് 60കോടി ഇറക്കുന്നു

ദീപികയ്ക്കായി സിദ്ധാര്‍ത്ഥ് 60കോടി ഇറക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Deepika and Sidharth
ദീപിക പദുകോണും മദ്യരാജാവ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയും തമ്മിലെന്താണ് ബന്ധം. ദീപിക പറയും സിദ്ധാര്‍ത്ഥ് നല്ല സുഹൃത്താണെന്ന്. ഇത് ഹൈ പ്രൊഫൈല്‍ ബന്ധങ്ങളുടെ പതിവുരീതിയാണ്. കാര്യം ഇതിനൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

ദീപികയുടെയും സിദ്ധാര്‍ഥിന്റെയും കാര്യത്തിലാണെങ്കില്‍ ഇവര്‍ തമ്മില്‍ വെറും സൗഹൃദമല്ലെന്ന് സ്ഥാപിക്കുന്ന ഒട്ടേരെ കാര്യങ്ങളാണ് ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരത്തേ പുതുവര്‍ഷത്തിന് രണ്ടുപേരും വിദേശത്ത് അടിച്ചുപൊളിച്ചത് വലിയ വാര്‍ത്തയായിരുന്നു.

പിന്നീട് 16കോടിയുടെ ഫ്ലാറ്റ് സിദ്ധാര്‍ഥ് ദീപികയ്ക്ക് സമ്മാനിച്ചപ്പോഴും ബോളിവുഡ് അമ്പരന്നു. ഇപ്പോഴിതാ ദീപികയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥ് വന്‍ ബിസിനസ് തുടങ്ങുന്നതായും വാര്‍ത്ത വന്നിരിക്കുന്നു. ദീപിക നല്‍കിയ ഒരു പുത്തന്‍ ആശയത്തിന് വേണ്ടിയാണ് സിദ്ധാര്‍ഥ് പണമിറക്കുന്നത്.

ദീപികയുടെ ഐഡിയയില്‍ സിദ്ധാര്‍ഥ് ഒരു സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ പോവുകയാണത്രേ. പുതിയ കമ്പനി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ ദീപിക തന്നെയായിരിക്കും നായികയാവുന്നതെന്നും കേള്‍ക്കുന്നു.

ആദ്യ ചിത്രത്തിന്റെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്‍ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പദ്ധതിയെന്നും അറിയുന്നു.

സിനിമയില്‍ ദീപിക ആക്ഷന്‍ റോളിലായിരിക്കും എത്തുക. എന്നാല്‍, സിദ്ധാര്‍ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

എന്തായാലും, വെറുമൊരു ഫ്രണ്ടിനുവേണ്ടി സിദ്ധാര്‍ത്ഥ് ഇങ്ങനെ പലപ്പോഴായി കോടികള്‍ പൊടയ്ക്കുമോയെന്നാണ് കേട്ടവരൊക്കെ ചോദിക്കുന്നത്.

English summary
Siddharth Mallya, son of industrialist Vijay Mallya, is planning to start a production house, and most applaud his 'good friend' Deepika Padukone as the inspiration behind the aspiration.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam