»   » വലിയിലെ താരങ്ങള്‍ ഷാരൂഖ്, റാണി

വലിയിലെ താരങ്ങള്‍ ഷാരൂഖ്, റാണി

Posted By:
Subscribe to Filmibeat Malayalam
Smoking
ഇങ്ങനെ കടുത്ത തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാതെ ഇപ്പോഴും വലിച്ചുകൊണ്ടിരിക്കുന്ന ചിലരും ബോളിവുഡില്‍ ഉണ്ട്. ഇതില്‍ മുമ്പില്‍ സാക്ഷാല്‍ കിങ് ഖാനാണ്.

ഷാരൂഖ് ഖാന്‍
ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും വലി നിര്‍ത്താന്‍ ഷാരൂഖിന് സാധിച്ചിട്ടില്ല. അഭിനയം പോലെതന്നെ പ്രിയ്യപ്പെട്ടതാണ് ഷാരൂഖിന് പുകവലിയും. മുന്‍ കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാംദോസ് വലിനിര്‍ത്തണമെന്ന് നേരിട്ടഭ്യര്‍ത്ഥിച്ചിട്ടോപോലും ഷാരൂഖ് കേട്ടതായി ഭാവിച്ചിരുന്നില്ല. എന്നാല്‍ മക്കള്‍ക്കുവേണ്ടി വലി നിര്‍ത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം എന്ന് നടപ്പിലാകുമെന്നകാര്യം മത്രം നിശ്ചയമില്ല.

അനുരാഗ് കശ്യപ്
പുകവലിയെന്നത് സ്വഭാവത്തിന്റെ ഭാഗമായിപ്പോയ ഒരാളാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. എന്നാല്‍ ആസ്ത്മ ശല്യമുണ്ടായതിനെത്തുടര്‍ന്ന് അനുരാഗ് മദ്യപാനം നിര്‍ത്തിയിരുന്നു. പക്ഷേ വലിയ്ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചില്ല. പുകവലി കഴിഞ്ഞേ അനുരാഗിന് മറ്റെന്തുമുള്ളു, എന്നാല്‍ അടുത്തിടെ വലിച്ചുതള്ളുന്ന സിഗരറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.


റാണി മുഖര്‍ജി
ബോളിവുഡില്‍ പുകവലിയിലെ പെണ്‍സാന്നിധ്യമാണ് റാണി മുഖര്‍ജി. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ഇപ്പറഞ്ഞ പുരുഷതാരങ്ങളെപ്പോലെതന്നെ സിഗരറ്റ് അഡിക്ടാണ് റാണിയും. പുകവലിക്കാതെ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്നതാണ് റാണിയുടെ അവസ്ഥ. ഈ ദുശ്ശീലം റാണിയുടെ അമ്മയുടെ ഒരു വലിയ തലവേദനയാണത്രേ. അമ്മയെപ്പേടിച്ച് റാണി പലപ്പോഴും ടോയ്‌ലറ്റില്‍ കയറിയാണത്രേ പുകവലിയ്ക്കുന്നത്.

മുന്‍പേജില്‍
വലി നിര്‍ത്തിയ താരങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam