സല്‍മാന്റെ നായികയാവാന്‍ വിമലയും...!

അശുതോഷ് ഗൊവാരിക്കര്‍ സംവിധായകനാവുന്ന അംബാപാലി എന്ന സിനിമയിലാണ് വിമലാരാമന്‍ നായികയാവുക. വൈജയന്തിമാല നായികയായ ഇതേ പേരിലുള്ള പഴയകാല സിനിമയുടെ സമകാലികമായ പുനരാവിഷ്‌കാരമാണ്.
ലഗാന്‍, ജോധാ അക്ബര്‍ തുടങ്ങിയ വമ്പന്‍ സിനിമകളുടെ സംവിധായകനായ അശുതോഷിന്റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ കഴിയുകയെന്നൊരു ഭാഗ്യമാണ് വിമലയെ തേടിവന്നിരിയ്ക്കുന്നത്.
അതേ സമയം ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ സല്‍മാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ അശുതോഷ് പോലൊരു സംവിധായകനോട് നോ പറയാന്‍ സല്‍മാന്‍ മുതിരില്ലെന്നാണ് ഏവരും കരുതുന്നത്.


Click it and Unblock the Notifications











