»   » ഇത് അഭിമാന നിമിഷം, ഒരു ഇന്ത്യന്‍ സിനിമയക്ക് ഹോളിവുഡ് റീമേക്ക്!!! അതു ആമിര്‍ ചിത്രം!!!!

ഇത് അഭിമാന നിമിഷം, ഒരു ഇന്ത്യന്‍ സിനിമയക്ക് ഹോളിവുഡ് റീമേക്ക്!!! അതു ആമിര്‍ ചിത്രം!!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന സമയമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത് ഒരു പുത്തന്‍ ഉണര്‍വ്വാണ്. അതിലും മികച്ച ഒന്നാണ് ഒരു ഇന്ത്യന്‍ സിനിമ ഹോളിവുഡില്‍ ചിത്രീകരിക്കുന്നത്. 

ആമിര്‍ ഖാന്‍ നായകനായി എത്തിയ ത്രീ ഇഡിയറ്റ്‌സാണ് ഹോളിവുഡില്‍ റീമേക്ക് ചെയ്തിരിക്കുന്നത്. മെക്‌സിക്കന്‍ ഭാഷയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

ആമിറും മാധവനും ശര്‍മന്‍ ജോഷിയും തകര്‍ത്തഭിനയിച്ച ചിത്രം സ്പാനിഷ് ഭാഷയിലാണ് ചിത്രീകരിച്ചരിക്കുന്നത്. കാര്‍ലോസ് ബൊലാഡോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ത്രീ ഇഡിയറ്റ്‌സ് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്.

മെക്‌സിക്കന്‍ താരങ്ങള്‍ മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അല്‍ഫോണ്‍സോ ദോസല്‍, ക്രിസ്റ്റിയന്‍ വാസ്‌ക്വെസ്, ജര്‍മന്‍ വാല്‍ഡെസ് എന്നിവരാണ് ആമിറും മാധവനും ശര്‍മനും ചെയ്ത വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. മാര്‍ത്ത ഹിഗരേഡയാണ് നായികയാകുന്നത്.

ഹാസ്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് മെക്‌സിക്കന്‍ ത്രീ ഇഡിയറ്റ്‌സ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹാസ്യത്തില്‍ മാത്രമല്ല മേക്കിംഗിലും അവതരണത്തിലും ഒരു പുതുമ അവകാശപ്പെടാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

മെക്‌സിക്കന്‍ പ്രേക്ഷകരുടെ ആസ്വാദന താല്പര്യങ്ങളും പരിഗണിച്ച് ചെറിയ വ്യത്യാസങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ട്. ജൂണിലാണ് ചിത്രം മെക്‌സിക്കോയില്‍ റിലീസ് ചെയ്യുന്നത്. യൂടൂബില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്‌സ്. ഇന്ത്യയ്ക്ക് പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രം 339 രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

ട്രെയിലര്‍ കാണാം...

English summary
The film 3 idiots, inspired by Chetan Bhagat's Five Point Someone is now being remade in Mexican, and is titled 3 Idiotas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam