»   » ഇവര്‍ ശരിക്കും ബോളിവുഡിലെ കൃഷ്ണന്മാര്‍ തന്നെ !!

ഇവര്‍ ശരിക്കും ബോളിവുഡിലെ കൃഷ്ണന്മാര്‍ തന്നെ !!

By: Pratheeksha
Subscribe to Filmibeat Malayalam

ഭഗവാന്‍ കൃഷ്ണനെ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. പട്ടു ചേലയുടുത്ത് മയില്‍പീലി ചൂടി വരുന്ന കുട്ടികൃഷ്ണനെക്കാളും ഗോപികാ സമേതനായ കൃഷ്ണനെയായിരിക്കും പലര്‍ക്കും ഇഷ്ടം ബോളിവുഡിലുമുണ്ട് ഇവന്‍ ശരിക്കും കൃഷ്ണന്‍ തന്നെയെന്നു പറയിപ്പിക്കുന്ന അഞ്ച് താരങ്ങള്‍.

സ്‌ക്രീനിനകത്തും പുറത്തും ഇവര്‍ ശരിക്കും കൃഷ്ണന്മാര്‍ തന്നെ. ഭഗവാന്‍ കൃഷ്ണന്റെ ചില സ്വഭാവ സവിശേഷതകള്‍ ഇവരിലുമുണ്ടെന്ന് പറയുന്നു.. ആരൊക്കെയാണിവര്‍ ..

സല്‍മാന്‍ ഖാന്‍

സിനിമക്കകത്തും പുറത്തും സല്‍മാന്‍ ഖാന് ആരാധകരേറെയാണ്. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ തന്നെ. സല്‍മാന്‍ തനിക്കു ശരിയെന്നു തോന്നുന്നതേ ചെയ്യു. പ്രണയബന്ധന്ധങ്ങള്‍ക്കും താരത്തിനൊരു കുറവുമില്ല. പക്ഷേ സ്‌ക്രീനിനകത്തും പുറത്തും സല്‍മാന്‍ ഖാന്‍ വ്യത്യസ്തനാണെന്നാണ് മറ്റുളളവര്‍ പറയുന്നത്. താരത്തിന്റെ ഫിലോസഫിക്കല്‍ വാക്കുകള്‍ കേള്‍ക്കാനും ആളുകളേറെ..

ഷാറൂഖ് ഖാന്‍

ബോളിവുഡിലെ കിങ് ഖാനു പിന്നെ പറയേണ്ടതില്ല. പുറത്തിറങ്ങിയാല്‍ ആരാധികമാരാണ് ചുറ്റിലും. വ്യക്തിപ്രഭാവം കൊണ്ടു കൂടിയാണ് ഷാറൂഖിന് ആരാധകര്‍ കൂടുന്നത്. മറ്റുള്ളവരെ ആകര്‍ഷിക്കാനുളള പ്രത്യേക കഴിവും താരത്തിനുണ്ടെന്നു ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.

രണ്‍വീര്‍ സിങ്

ബോളിവുഡിലെ മറ്റൊരു പ്രിയതാരമാണ് രണ്‍വീര്‍ സിങ്. രണ്‍ വീറിനും ആരാധകരുടെ കുറവില്ല. സംസാരത്തിലൂടെ ചുറ്റിലും നില്‍ക്കുന്നവരെ സന്തോഷിപ്പിക്കാനുളള രണ്‍വീറിന്റെ കഴിവിനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്.

അക്ഷയ് കപൂര്‍

എവര്‍ ഗ്രീന്‍ കൃഷ്ണനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന് അന്നും ഇന്നും ആരാധകര്‍ കുറവില്ല. സീരിയസ് റോളില്‍ നിന്ന് വളരെ അനായാസമായി തമാശ റോളിലേക്ക് മാറാന്‍ കഴിവുള്ള നടന്‍ കൂടിയാണ് അക്ഷയ്. അക്ഷയ് സിനിമ തിരഞ്ഞെടുക്കുന്ന രീതിയിലും പ്രത്യേകതയുണ്ടത്രേ...ഓ മൈ ഗോഡ് എന്ന ചിത്രത്തില്‍ കൃഷ്ണനായി അക്ഷയ് വേഷമിടുകയും ചെയ്തു. ഗുജറാത്തി നാടകം കഞ്ചി വിരുദ്ധ് കഞ്ചി എന്ന നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.

രണ്‍ബീര്‍ കപൂര്‍

ബോളിവുഡിലെ ഒറിജിനല്‍ കൃഷ്ണന്‍ രണ്‍ബീറാണെന്നാണ് പറയുന്നത്. കാരണം രണ്‍ബീറിന്റെ കാസനോവ ഇമേജു തന്നെ .ഒന്നിലധികം പ്രണയബന്ധങ്ങളും വേര്‍പിരിയലും കൊണ്ട് സംഭവ ബഹുലമാണ് രണ്‍ബീറിന്റെ ഓഫ് സ്ക്രീന്‍ ജീവിതം..

English summary
Here we take a look at five actors who can rightfully be termed as the Krishnas of Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam