For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴ് കൊല്ലം മുൻപ് ഒരു ജൂൺ 22നാണ് എന്റെ ജീവിതം തകര്‍ന്നത്!! വെളിപ്പെടുത്തി പ്രിയസംവിധായകൻ

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള സംവിധായകനാണ് അനുരാഗ് കശ്യാപ്. സംവിദാനത്തിൽ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട് ഭൂരിഭാഗം മേഖലയിലും അനുരാഗ് തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1997 ലാണ് അനുരാഗ് തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. തിരക്കഥകൃത്തായി തുടങ്ങുകയും 2003 ൽ സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അനുരാഗ് കശ്യപിന്റെ അക്ഷരങ്ങളിൽ നിന്നും ജനിക്കുകയും ബിഗ് സ്ക്രീനിൽ കയ്യടി വാങ്ങുകയും ചെയ്തിരുന്നു.

  നരേഷിനോടൊപ്പം മത്സരിച്ച് പാടി പ്രിയ!! നടിയ്ക്ക് ഒരു ഗംഭീര സമ്മാനവുമായി സംഗീത സംവിധായകൻ

  2012 ജൂൺ 22 അനുരാഗ് കശ്യപിന്റെ ജീവിതത്തിലെ ഏറെ നിർണ്ണയകമായ ദിവസമായിരുന്നത്ര. വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ ജീവിതം മറ്റി മറിച്ച ആ ദിനത്തെ പറ്റി അദ്ദേഹം തുറന്നു പറയുകയാണ്. ട്വിറ്ററിലൂടെയാണ് 7 വർഷത്തിനു മുമ്പുള്ള ആ സംഭവത്തെ കുറിച്ചുള്ള ഓർമ പുതുക്കിയത്.

  വാനില്‍ ചന്ദ്രികാ.. തെളിഞ്ഞിതാ..നിറഞ്ഞെ നില്‍ക്കേ!! ലൂക്കയിലെ അതിമനോഹരമായ ഗാനം പുറത്ത്...

   ബോളിവുഡിലെ മികച്ച ത്രില്ലർ

  ബോളിവുഡിലെ മികച്ച ത്രില്ലർ

  2012 ജൂൺ 22 നാണ് ബോളിവുഡിലെ മികച്ച കൾട്ട് സിനിമകളിലൊന്നായ ഗ്യാങ്സ് ഓഫ് വസെയ്പുറിന്റെ ആദ്യം ഭാഗം പുറത്തു വന്നത്. ക്രീരനായ കൽക്കരി ഖനി തലവനും ഗാങ്സ്റ്റാറും തമ്മിലുള്ള സംഘടനമാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. ബോളിവുഡിലെ മികച്ച സംഘടന രംങ്ങളുള്ള ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഏഴാം വാർഷിക ദിനത്തിൽ സംവിധായകൻ അനുരാഗ് കശ്യപ് പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ ചർച്ച വിഷയം

   ജീവിതം തകർത്ത ദിവസം

  ജീവിതം തകർത്ത ദിവസം

  ഏഴ് വർഷം മുൻപ് ഇതേ ദിവസമായിരുന്നു തന്റെ ജീവിതം തകർന്നതെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. അന്ന് തൊട്ടാണ് എല്ലാവരും ഞാൻ ചെയ്തത് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഞാൻ അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് കശ്യപ് ട്വീറ്റ് ചെയ്തു.

   പുതിയ അനുഭവം

  പുതിയ അനുഭവം

  ബോളിവുഡിൽ പുത്തൻ അനുഭവമായിരുന്നു കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വസെയ്പുര്‍. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രം ഇൻസ്ട്രിയിൽ സൂപ്പർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ തന്നെ 10 കേടി കളക്ഷൻ നേടിയിരുന്നു. രണ്ടാം ഭാഗത്തിനു പ്രേക്ഷകരുടെ ഇടയിൽ നിന്ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മികച്ച സാമ്പത്തിക വിജയം നേടാൻ ചിത്രത്തിനും കഴിഞ്ഞിരുന്നു.

  വൻ താരനിര

  വൻ താരനിര

  ജാർഖണ്ഡിലെ ധൻബാദിലുള്ള വസേയ്പൂർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. ബോളിവുഡിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. മനോജ് ബാജ് പോയി, നവാസുദ്ദീൻ സിദ്ദിഖി., പീയൂഷ് മിശ്ര, റിച്ചചദ്ദ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേവ് ഡി, ബ്ലാക്ക് ഫ്രൈഡേ, ഗുലാൽ അഗ്ലി, രാമൻ രാഘവ്, മുക്കാബാസ്, മൻമർസിയാൻ തുടങ്ങിയ കശ്യപ് ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മലയാളി താരം റോഷൻ മാത്യൂസിനേയും സയാമി ഖേറിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.

  English summary
  7 years back is exactly when my life got ruined says Anurag Kashyap
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X