»   » സൂപ്പര്‍ താരത്തിന്റെ മകനാണെന്ന തലക്കനമുണ്ടോ, സഹായം ചോദിച്ച് വന്ന ആളോട് ഷാരൂഖിന്റെ മകന്‍ പറഞ്ഞത്?

സൂപ്പര്‍ താരത്തിന്റെ മകനാണെന്ന തലക്കനമുണ്ടോ, സഹായം ചോദിച്ച് വന്ന ആളോട് ഷാരൂഖിന്റെ മകന്‍ പറഞ്ഞത്?

Written By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങള്‍ക്കില്ലാത്ത തലക്കനമാണ് താരങ്ങളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാന്റെ കുടുംബത്തിന്റെ കാര്യം എങ്ങിനെയാണ്. വളരെ വിനയമുള്ള ശാന്ത സ്വഭാവക്കാരനാണ് ഷാരൂഖ്.. മക്കളുടെ കാര്യം എങ്ങനെയാണ്....?

വിഷാദരോഗം, മദ്യപിച്ച് ജീവിതം തകര്‍ത്തു, ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഹാസ്യ നടന്റെ വെളിപ്പെടുത്തല്‍!!

പറയാനില്ല, അച്ഛന്റെ വിനയവും ശാന്തസ്വഭാവവുമുള്ള മക്കളാണ് ഷാരൂഖിന്റെയും. ഷാരൂഖ് ഖാന്റെ മകന്‍ ആര്യ ഖാനില്‍ നിന്ന് പ്രതീക്ഷിക്കാത്ത അനുഭവം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഒരു സാധാരണക്കാരന്‍.

വികെ പ്രകാശിന്റെ സെറ്റില്‍ നിത്യ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ലൈംഗിക പീഡനം

arya-khan

ആര്യ ഖാനൊപ്പം നില്‍ക്കുന്ന ഈ ചിത്രത്തിനൊപ്പമാണ് അമന്‍ സിംഗ് എന്നയാള്‍ ആര്യ ഖാനെ കുറിച്ച് പറഞ്ഞത്. സുഹൃത്തിന്റെ വീട്ടില്‍ ഒരു പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു അമനും സുഹൃത്തും. എന്നാല്‍ ആ വലിയ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴി അമനും സുഹൃത്തും മറന്നുപോയി.

അപ്പോഴാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യ ഖാനെ അവിടെ കണ്ടത്. 'കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വഴി പറഞ്ഞു തരാമോ സഹോദരാ' എന്ന് ഞാന്‍ ഇംഗ്ലീഷില്‍ ചോദിച്ചു. 'താങ്കള്‍ക്ക് ഹിന്ദി അറിയാമോ' എന്നായിരുന്നു ആര്യ ഖാന്റെ മറുചോദ്യം. അറിയാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളോട് ഹിന്ദിയില്‍ സംസാരിച്ചു.

തന്നെ പിന്തുടര്‍ന്നോളൂ എന്ന് പറഞ്ഞ് അദ്ദേഹം മുന്നില്‍ നടന്നു. ഞങ്ങളെ കെട്ടിടത്തിന് പുറത്തെത്തിച്ചു. താരകുടുംബത്തില്‍ ജനിച്ചതിന്റെ ഒരു തലക്കനവും ഷാരൂഖ് ഖാന്റെ മകനില്ല. താങ്കളെ ബഹുമാനിക്കുന്നു ആര്യ ഖാന്‍ - എന്നാണ് അമന്‍ സിംഗ് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

English summary
Arrogant Or Humble? A Guy's Encounter With Aryan Khan Reveals The Real Side Of Shahrukh Khan's Son!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam