»   » അന്ത അറബിക്കടലോരം.... എന്ന എ ആര്‍ റഹ്മാന്‍ ഗാനം ഇനി ഒകെ ജാനുവില്‍ പുതിയ രൂപത്തില്‍ !

അന്ത അറബിക്കടലോരം.... എന്ന എ ആര്‍ റഹ്മാന്‍ ഗാനം ഇനി ഒകെ ജാനുവില്‍ പുതിയ രൂപത്തില്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോംബെ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അന്ത അറബിക്കടലോരം എന്ന പാട്ട് ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അടുത്ത് പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രം ഒകെ ജാനുവില്‍ ആ ഗാനം വീണ്ടുമെത്തുകയാണ്. റീമിക്‌സ് രൂപത്തിലെത്തുന്ന ഗാനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു

എ ആര്‍ റഹ്മാന്റെ കരിയറിലെ എക്കാലത്തെയും മികച്ച പാട്ടുകളാണ് മണിരത്‌നത്തിന്റെ ബോംബെ എന്ന സിനിമയിലേത്. അതിലെ അന്ത അറബിക്കടലോരം എന്ന പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോണാലി ബിന്ദ്രയും പ്രഭുദേവയുടെ സഹോദരന്‍ നാഗേന്ദ്രപ്രസാദുമായിരുന്നു പാട്ടില്‍ അഭിനയിച്ചത്.

Read more: ജയലളിതയെ കുറിച്ച് സിനിമയൊരുങ്ങുന്നു...നടി ആരെന്നറിയുമോ?

bombay-16-14

മണിരത്‌നം നിര്‍മിക്കുന്ന എ ആര്‍ റഹ്മാന്‍ തന്നെ സംഗീതം നല്‍കുന്ന ചിത്രമാണ് ഒ കെ ജാനു. ജുബില്‍ നൗത്തിയലും സാഷ തിരുപ്പതിയുമാണ് പുതിയ റീമിക്‌സ് ആലപിച്ചിരിക്കുന്നത്. വൈഭവി മര്‍ച്ചന്റ് ആണ് ഗാനം കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത്.

English summary
a r rahman song in bombay come back with remix version

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam