»   » ഭര്‍ത്താവിനെ ചുംബിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു! വൈറലായ ചിത്രങ്ങള്‍ കാണണോ?

ഭര്‍ത്താവിനെ ചുംബിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു! വൈറലായ ചിത്രങ്ങള്‍ കാണണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

നടി ലിസ ഹെയ്ഡണ്‍ അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞത് നടിയ്ക്ക് കുഞ്ഞു പിറന്നതിന്റെ പേരിലായിരുന്നു. ഇപ്പോള്‍ വീണ്ടും ഭര്‍ത്താവിനെ ചുംബിച്ച് നടി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പാരീസില്‍ നിന്നുമാണ് നടി ഒരു ബോളിവുഡ് സിനിമയുടെ പശ്ചാതലത്തില്‍ ഭര്‍ത്താവ് ഡിനോ ലാല്‍വനിയെ ചുംബിച്ചിരിക്കുന്നത്.

അങ്ങനെ താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപ്!കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് ഇന്നസെന്റ്!

പ്രസവത്തിന് ശേഷം പുറത്തിറങ്ങിയ നടി തന്റെ ഭര്‍ത്താവ് ഡിനോയ്‌ക്കൊപ്പമുള്ള മനോഹര നിമിഷത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം പേജിലുടെ ലിസ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെത്തിയ ചിത്രങ്ങള്‍ ഉടനടി തന്നെ വൈറലായി മാറിയിരിക്കുകയാണ്.

ലിസ ഹെയ്ഡണ്‍

മോഡലിങ്ങ് രംഗത്ത് നിന്നാണ് ലിസ ഹെയ്ഡണ്‍ സിനിമയിലേക്കെത്തിയത്. തുടര്‍ന്ന് ബോളിവുഡില്‍ നിരവധി ചിത്രങ്ങളില്‍ വിസ അഭിനയിച്ചിരുന്നു.

ഭര്‍ത്താവിന്റെ കൂടെ പാരീസില്‍

നടി ലിസയും ഭര്‍ത്താവ് ഡിനോ ലാല്‍വനിയും പാരീസ് ഹോട്ട് കോട്ട്വറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ചുവപ്പ് സുന്ദരി

ചുവപ്പ് നിറത്തിലുള്ള വസ്ത്രമായിരുന്നു ലിസ ധരിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ നടി ഒന്നുകൂടി ഹോട്ടായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

പ്രസവം സൗന്ദര്യം കളയുമോ?

പ്രസവത്തോടെ സൗന്ദര്യം മുഴുവന്‍ പോകുമെന്ന് പറയുന്ന സ്ത്രീകള്‍ക്ക് ഒരു മറുപടിയായിട്ടാണ് ലിസ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രസവത്തിന് ശേഷം നടി പിന്നെയും സുന്ദരിയായിരിക്കുകയാണ്.

ഭര്‍ത്താവിനോടുള്ള പ്രണയം..

താനും ഭര്‍ത്താവുമായുള്ള പ്രണയം പരന്നൊഴുകയാണ് എന്ന തരത്തിലാണ് ഇരുവരും തമ്മില്‍ ചുംബിക്കുന്ന ചിത്രം. ഭാര്യയെ കൈയില്‍ താങ്ങി ഡിനോയാണ് ചുംബിക്കുന്നത്.

ബോളിവുഡ് സിനിമ പോലെ

ഇരുവരുടെയും ചുംബന സീന്‍ കണ്ടാല്‍ ഒരു ബോളിവുഡ് സിനിമയിലെ രംഗം പോലെ തോന്നും. അത്രയ്ക്കും മനോഹരമായിരിക്കുകയാണ്. ഇരുവരും ചുറ്റുപാടും ആ പ്രതീതിയാണ് കാണിക്കുന്നത്.

വിവാഹത്തിന് ശേഷം..

വിവാഹത്തിന് ശേഷം ജീവിതം മാറുന്നൊന്നും വരില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലിസ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം താന്‍ ജോലിയിലേക്ക് തിരിച്ചെത്തിയെന്നും ലിസ പറയുന്നു.

പ്രസവത്തിന് ശേഷം ജീവിതം മാറും..

വിവാഹത്തിന് ശേഷം ജീവിതം മാറുന്നില്ലെങ്കിലും കുഞ്ഞ് പിറന്നതിന് ശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുമെന്നാണ് ലിസ പറയുന്നത്.

ലിസയുടെ മോന്‍

ലിസയ്ക്ക് ആണ്‍കുട്ടിയാണ് ജനിച്ചിരുന്നത്. മകന്റെ ഒരു സൂപ്പര്‍ ചിത്രം ലിസ അടുത്തിടെ പങ്കുവെച്ചിരുന്നു. കുഞ്ഞ് ഉറങ്ങുന്ന ചിത്രമായിരുന്നു അത്.

English summary
A Red Hot Lisa Haydon Shares A Lip-Lock With Her Hubby Dino Lalvani

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam