»   » ജാക്ലിന്‍ ഫെര്‍ണാണ്ട്‌സ് വേറെ ലെവലാണെന്ന് നാളെ മനസിലാകും, മിയാമി ബീച്ചില്‍ നിന്ന്, ഈ വീഡിയോ കാണാം!

ജാക്ലിന്‍ ഫെര്‍ണാണ്ട്‌സ് വേറെ ലെവലാണെന്ന് നാളെ മനസിലാകും, മിയാമി ബീച്ചില്‍ നിന്ന്, ഈ വീഡിയോ കാണാം!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജാക്ലിന്‍ ഫെര്‍ണാണ്ടസിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'എ ജെന്റില്‍മാന്‍'. ആഗസ്റ്റ് 25ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്ലിന്‍ ഫെര്‍ണാണ്ടസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമൊ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു.

Also Read: ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എന്നെങ്കിലും വിചാരിച്ചോ, കല്യാണ ചടങ്ങില്‍ വെച്ചും ഞങ്ങള്‍ കണ്ടുമുട്ടി, 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജുവിനെ കണ്ടപ്പോള്‍ തോന്നിയത്; കാവ്യയുടെ വെളിപ്പെടുത്തല്‍!

'ബത്ത് ബെന്‍ ജായെ' എന്ന ഗാനത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മിയാമി ബീച്ചില്‍ നിന്നുള്ള ഗാനത്തിന്റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗാനം നാളെ പുറത്ത് വിടുമെന്നും ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും പ്രമോ വീഡിയോയ്‌ക്കൊപ്പം പറയുന്നുണ്ട്.

80കളിലെ ആ ഗാനം

1980ല്‍ പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിലെ 'ആപ് ജെയ്‌സാ കോയി' എന്ന ഗാനത്തിന്റെ റീമിക്‌സാണ് എ ജെന്റില്‍മാനിലെ ബത്ത് ബെന്‍ ജായെ എന്ന ഗാനം.

പഴയ വേര്‍ഷന്‍

നസിയ ഹസനാണ് ഗാനത്തിന്റെ പഴയ വേര്‍ഷന്‍ പാടിയത്. ഗാനത്തിന്റെ പഴയ വേര്‍ഷന്‍ ക്ലബ്ബില് വെച്ചാണ് ചിത്രീകരിച്ചതെങ്കില്‍ പുതിയ വേര്‍ഷന്‍ ബീച്ചില്‍ വെച്ചാണ് ചിത്രീകരിച്ചത്.

വീഡിയോ

ഗാനത്തിൻറെ പ്രമോ വീഡിയോ കാണാം..

ട്രെയിലറിന് ലഭിച്ച പ്രതികരണം

റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലര്‍ പ്രഖ്യാപനത്തിന് ചിത്രത്തിലെ ഒരു ഹോട്ട് സീന്‍ പുറത്ത് വിട്ടിരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാക്ലിന്‍ ഫെര്‍ണാണ്ടിസിന്റെയും ഞെട്ടിപ്പിക്കുന്ന ഹോട്ട് സീനാണ് പുറത്ത് വിട്ടിരുന്നത്.

ജാക്ലിന്‍-സിദ്ധാര്‍ത്ഥ്

ജാക്ലിനെയും സിദ്ധാര്‍ത്ഥിനെയും അറിയപ്പെടുന്നത് ബോളിവുഡിലെ ഹോട്ട് ജോഡികളായാണ്. പുതിയ ചിത്രത്തില്‍ ഹൈലൈറ്റ് ചെയ്യുന്നതും ജാക്ലിന്‍-സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കെമിസ്ട്രിയാണ്.

സിദ്ധാര്‍ത്ഥിന്റെ കഥാപാത്ര രഹസ്യം

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. ജാക്ലിന്റെയും സിദ്ധാര്‍ത്ഥിന്റെയും സ്‌പൈസിയായിട്ടുള്ള രംഗങ്ങളും ചിത്രത്തിലുണ്ട്.

നിര്‍മാണം

ജാക്ലിനും സിദ്ധാര്‍ത്ഥിനുമൊപ്പം ദര്‍ശന്‍ കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഫോര്‍ സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ആഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

English summary
Jacqueline Fernandez Shares A Snippet Of 'Baat Ban Jaye' From A Gentleman!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam