»   » പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയുടെ പ്രിയപ്പെട്ട വില്ലന്‍ എന്നതിനേക്കാള്‍ വലിയ വിശേഷണം പ്രാണ്‍ എന്നറിയപ്പെടുന്ന നടന്‍ പ്രാണ്‍ കൃഷന്‍ സിക്കന്ദിന് നല്‍കാനില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാള്‍ തന്നെയായിരുന്നു അദ്ദേഹം.

ഏതാണ്ട് 350ഓളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഈയിടെയായിരുന്നു ദാദാ സാഹിബ് പുരസ്‌കാരം ലഭിച്ചത്. അതിന് മുമ്പ് രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

രണ്ടായിരത്തി നൂറ്റാണ്ടിന്റെ വില്ലന്‍ ആയി സ്റ്റാര്‍ഡസ്റ്റ് ഇദ്ദേഹത്തെയായിരുന്നു തിരഞ്ഞെടുത്തത്.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

1920 ഫെബ്രുവരി 12ന് ദില്ലിയിലെ ഒരു ധനികകുടുംബത്തിലായിരുന്നു പ്രാണിന്റെ ജനനം. ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍ ആയിരുന്ന ലാല കേവല്‍ കൃഷന്‍ സിക്കന്ദ് ആയിരുന്നു പ്രാണിന്റെ പിതാവ്. ലാഹോര്‍, കപുര്‍ത്തല, മീററ്റ്, ഡെറൂഡൂണ്‍, രാംപുര്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു പ്രാണിന്റെ വിദ്യാഭ്യാസം.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

എഴുത്തുകാരനായ വാലി മുഹമ്മദ് വാലിയാണ് പ്രാണിനെ സിനിമയിലെത്തിച്ചത്. പഞ്ചോലിയുടെ പഞ്ചാബി ചിത്രമായ യാംല ജാഠ് ആയിരുന്നു പ്രാണിന്റെ ആദ്യ ചിത്രം. ജെന്റില്‍മാനായ വില്ലന്‍, അതായിരുന്നു ആദ്യ ചിത്രത്തില്‍ പ്രാണിന്റെ കഥാപാത്രത്തിന്റെ സ്റ്റൈല്‍. 20 വയസുമാത്രമുള്ളപ്പോളായിരുന്നു അരങ്ങേറ്റം.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

പഞ്ചോലിയുടെ തന്നെ ഖര്‍ദാനിലൂടെയാണ് പ്രാണ്‍ ഹിന്ദിചലച്ചിത്രലോകത്തെത്തുന്നത്. ഹിന്ദിയില്‍ ആദ്യമണിഞ്ഞത് റൊമാന്റിക് ഹീറോ വേഷമായിരുന്നു. രിന്നീട് ഇരുപതിലേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രാണ്‍ അഭിനയിച്ചു.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

ഇടക്ക് ചെറിയൊരു ഇടവേളയുണ്ടായെങ്കിലും പിന്നീട് എഴുത്തുകാരനായ സാദത്ത് ഹസന്‍ മന്റോയും നടന്‍ ശ്യാമും ചേര്‍ന്ന് വീണ്ടും പ്രാണിനെ പ്രധാനവേഷത്തില്‍ സിനിമയിലെത്തിച്ചു. ദേവ് ആനന്ദിന്റെ കരിയറിലെ ബ്രേക്ക് ആയി മാറിയ സിദ്ധിയില്‍ പ്രാണ്‍ പ്രധാന വേഷം ചെയ്തു.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

ഇടക്കി ചില റൊമാന്റിക് നായക വേഷങ്ങള്‍ ചെയ്‌തെങ്കിലും പ്രാണിനെ ബോളിവുഡ് സ്ഥിരം വില്ലനാക്കി മാറ്റുകയായിരുന്നു. മുഖത്തെ വില്ലത്തരം തന്നെയായിരുന്നു ഇതിന് കാരണമായത്. ബഡി ബഹന്‍ എന്ന ചിത്രത്തമാണ് സിദ്ധിയ്ക്ക് പുറമേ വില്ലനെന്ന നിലയില്‍ പ്രാണ്‍ ശ്രദ്ധ നേടിയ മറ്റൊരു ചിത്രം.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

ബ്ലാക് ആന്റ് വൈറ്റ് കാലമായ അമ്പതുകളിലെയും അറുപതുകളിലെയും സ്ഥിരം വില്ലനായിരുന്നു പ്രാണ്‍. ദേവ് ആനന്ദ്, രാജ് കപൂര്‍ തുടങ്ങിയ ഇതിഹാസ നായകന്മാരുടെ വില്ലനായി സ്ഥിരമായി വേഷമിട്ടത് പ്രാണ്‍ തന്നെയായിരുന്നു.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

സിനിമയില്‍ ധര്‍മ്മേന്ദ്ര, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ പുതുയുഗത്തിന് തുടക്കം കുറിച്ച എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും വില്ലന്‍ വേഷത്തിന്റെ കാര്യത്തില്‍ പ്രാണിനെ കടത്തിവെട്ടാന്‍ മറ്റാരുമില്ലായിരുന്നു.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

സുന്ദരമായ മുഖവുമായി അറ്റമില്ലാത്ത ക്രൂരതകളുമായി എല്ലാ ചിത്രങ്ങളിലുമെത്തിയിരുന്ന പ്രാണിനെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വെറുപ്പായിരുന്നു. കുട്ടികള്‍ക്ക് പ്രാണ്‍ എന്ന് പേരിടാന്‍ തന്നെ ആളുകള്‍ മടിച്ചൊരു കാലമുണ്ടായിരുന്നു. ഇതുതന്നെയായിരുന്നു വില്ലന്‍ എന്ന നിലയില്‍ പ്രാണിന്റെ വിജയവും.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

പ്രാണ്‍ സാഹിബ് എന്നായിരുന്നു ബോളിവുഡ് പ്രാണിനെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. അഭിനയിച്ച മുന്നൂറ്റി അമ്പതോളം ചിത്രങ്ങളില്‍ 250 എണ്ണത്തിലും നായക നടന്മാരേക്കാള്‍ പ്രാധാന്യത്തോടെയായിരുന്നു പ്രാണിന്റെ പേര് പരസ്യങ്ങളിലും ടൈറ്റില്‍ കാര്‍ഡിലും തെളിഞ്ഞത്. ടൈറ്റില്‍ കാര്‍ഡില്‍ '....ആന്റ് പ്രാണ്‍' എന്ന് എഴുതിക്കാണിയ്ക്കുക പതിവായിരുന്നു. ഇതുതന്നെയായിരുന്നു അദ്ദേഹം സ്വന്തം ആത്മകഥയ്ക്ക് നല്‍കിയ പേരും.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

തൊണ്ണുറുകളുടെ അവസാനത്തോടെ അഭിനയരംഗത്തുനിന്നും പ്രാണ്‍ പതിയെ പിന്നോട്ടു മാറാന്‍ തുടങ്ങി. എന്നാല്‍ സുഹൃത്തായ നടന്‍ അമിതാഭ് ബച്ചന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ച് തിരിച്ചെത്തിച്ചു.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

ബച്ചനൊപ്പം മൃത്യുദാദ, തേരെ മേരെ സപ്‌നെ എന്നിങ്ങനെ ചില ചിത്രങ്ങള്‍ ചെയ്‌തെങ്കിലും രോഗം അലട്ടാന്‍ തുടങ്ങിയതോടെ പ്രാണ്‍ വീണ്ടും പിന്‍മാറി. പിന്നീട് അപൂര്‍വ്വമായി ചില അതിഥി വേഷങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തത്. 2013 ഫെബ്രുവരി 12നാണ് അദ്ദേഹം 93ആം പിറന്നാള്‍ ആഘോഷിച്ചത്.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

ഡോണ്‍, സിദ്ധി, മധുമതി, ഉപ്കാര്‍, രാം ഓര്‍ ശ്യാം, ആന്‍സു ബന്‍ ഗയേ ഫൂല്‍, ജിസ് ദേശ് മേന്‍ ഗംഗാ ബെഹ്തി ഹെയ്, ബെ ഇമാം, ഷഹീദ് ന്‍ സന്‍ജീര്‍, ഹാഫ് ടിക്കറ്റ് എന്നിവയാണ് പ്രാണ്‍ അഭിനയിച്ചതില്‍ മികച്ച ചിത്രങ്ങളായി കണക്കാക്കപ്പെടുന്നത്.

പ്രാണ്‍- ഇന്ത്യയുടെ ഹൃദയം കവര്‍ന്ന വില്ലന്‍

ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡാണ് അദ്ദേഹത്തിന്റെ കഴിവിന് രാജ്യം നല്‍കിയ പരമോന്നത പബുമതി. പത്മഭൂഷണ്‍ നല്‍കിയ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കവേയാണ് ഫാല്‍കേ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയത്. മികച്ച സഹനടനുള്ള ഫിലിംഫേര്‍ അവാര്‍ഡ് നാലുതവണയും ബോംബെ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ അവാര്‍ഡ് മൂന്നു തവണയും ലഭിച്ചിട്ടുണ്ട്.

English summary
One of Indian cinema's most iconic actors Pran passed away on July 12, 2013. He was 93 and was recently admitted to a Mumbai hospital due to a prolonged spell of illness

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam