For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നും ഗര്‍ഭിണിയാണെന്ന് പറഞ്ഞതാണ്; പക്ഷേ അത് നഷ്ടപ്പെട്ടു, രാഖി സാവന്തിന്റെ അവസ്ഥയിങ്ങനെ

  |

  ബിഗ് ബോസില്‍ പോയി അവിടെ വലിയ തരംഗമുണ്ടാക്കിയതിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി രാഖി സാവന്ത്. അമ്മയുടെ അസുഖത്തെ കുറിച്ച് പറഞ്ഞെത്തിയ നടി പിന്നീട് ഭര്‍ത്താവ് ആദിലുമായിട്ടുണ്ടായ വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്നെ തങ്ങള്‍ വിവാഹിതരായെന്ന തെളിവ് പുറത്ത് വിട്ടതിന് പിന്നാലെ ഭര്‍ത്താവ് ഇത് അംഗീകരിച്ചില്ലെന്നാണ് രാഖി പറഞ്ഞത്.

  Also Read: നടി രാത്രിയില്‍ കുളിച്ചിട്ട് വരുന്ന സീന്‍ കണ്ടതോടെയാണ് പണി കിട്ടിയെന്ന് മനസിലായത്; ഡാൻസേഴ്സിന് പറ്റുന്ന അബദ്ധം

  വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകത്തില്‍ നിന്നും മറച്ച് വെക്കാന്‍ ആദില്‍ ശ്രമിക്കുകയാണ്. അതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും നടി ആരോപിച്ചു. ഇപ്പോള്‍ വീണ്ടും രാഖിയുടെ ഗര്‍ഭകഥകളാണ് പ്രചരിക്കുന്നത്. നടി ഗര്‍ഭിണിയാണെന്ന് ആദ്യം വന്നെങ്കിലും അത് അബോര്‍ഷനായി പോയതിനെ പറ്റിയാണ് ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം..

  മറാത്തി ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതേയുള്ളു രാഖി സാവന്ത്. ഇവിടെ പങ്കെടുക്കുന്നതിനിടെ രാഖി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതായും എന്നാല്‍ അത് അലസി പോയതായിട്ടുമാണ് ഒരു ചാറ്റില്‍ നടി വ്യക്തമാക്കിയത്. അടുത്തിടെ ഗര്‍ഭിണിയാവുന്നതിനെ കുറിച്ചും അബോര്‍ഷനെ കുറിച്ചുമൊക്കെ രാഖി തുറന്ന് സംസാരിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായതോടെ രാഖിയെ പറ്റി കൂടുതല്‍ വിശേഷങ്ങളും ചര്‍ച്ചയായി.

  Also Read: വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്

  'ശരിയാണ്, ഞാന്‍ ഗര്‍ഭിണിയാണ്. ബിഗ് ബോസ് മറാത്തിയില്‍ പങ്കെടുക്കുമ്പോള്‍ ഇക്കാര്യം ഞാന്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ എല്ലാവരും അതൊരു തമാശയായി കരുതി. ആരും സീരിയസായി എടുത്തിരുന്നില്ല', എന്നുമാണ് രാഖി പറഞ്ഞത്. ഇതിന് ശേഷമാണ് തനിക്ക് ഗര്‍ഭം അലസി പോയതായി പറഞ്ഞ് നടി എത്തിയത്.

  'രാഖി സാവന്ത് എല്ലായിപ്പോഴും ചിരിപ്പിക്കാറുണ്ട്. എന്നാല്‍ അവളെ എല്ലാവരും നിസാരയായിട്ടാണ് കാണുന്നത്. ഖേദകരമെന്ന് പറയട്ടെ, ആ സ്ത്രീ ഇപ്പോള്‍ വേദനകളിലൂടെയാണ് കടന്ന് പോകുന്നത്. അവള്‍ മഴയത്ത് നിന്നത് പോലെ കരയുകയാണ്. അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും നടുവിലാണ് ഈ വാര്‍ത്ത വരുന്നത്',. എന്നുമാണ് രാഖിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പുതിയതായി വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

  മുന്‍പ് വിവാഹിതയായിട്ടുണ്ടെങ്കിലും അതെല്ലാം ഗുരുതര പ്രശ്‌നങ്ങളിലേക്കാണ് രാഖി സാവന്തിനെ എത്തിച്ചത്. റിതേഷ് മുഖര്‍ജിയുമായിട്ടുള്ള നടിയുടെ വിവാഹം നിയമപരമായിരുന്നില്ല. അദ്ദേഹം നേരത്തെ വിവാഹിതനും ആ ബന്ധത്തില്‍ കുട്ടികളുമൊക്കെ ഉള്ള ആളുമായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് രാഖി ബന്ധത്തില്‍ നിന്നും പിന്മാറുന്നത്. അധികം വൈകാതെ ആദില്‍ ദുറാനി എന്നയാളുമായി നടി ഇഷ്ടത്തിലായി. വൈകാതെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

  രണ്ട് മതവിഭാഗത്തില്‍ നിന്നുള്ളവര്‍ ആയതിനാല്‍ രജിസ്റ്റര്‍ മ്യാരേജ് നടത്തുകയായിരുന്നു. ശേഷം ഇക്കാര്യം വളരെ രഹസ്യമാക്കി വെച്ചു. ആദിലിന്റെ സഹോദരിയുടെ കല്യാണം നടക്കാത്തത് കൊണ്ടാണ് ഇക്കാര്യം മറച്ച് വെച്ചതെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിക്കാത്തത് രാഖിയെ വല്ലാതെ ബാധിച്ചു. ഇക്കാര്യം പറഞ്ഞ് നടി കരയുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയുമൊക്കെ ചെയ്തിരുന്നു.

  English summary
  A Viral Post About Bigg Boss Fame Rakhi Sawant's Pregnancy And Miscarriage Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X