»   » ശ്രീദേവിയോടൊത്ത് അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ആമിര്‍ ഖാന്‍!

ശ്രീദേവിയോടൊത്ത് അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ആമിര്‍ ഖാന്‍!

Written By:
Subscribe to Filmibeat Malayalam

സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനയിലാഴ്ത്തിയ മരണമായിരുന്നു ശ്രീദേവിയുടേത്. താരത്തിന്റെ മറമത്തില്‍ അനുശോചനം അറിയിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ലോസൈഞ്ചല്‍സിലായിരുന്ന ആമിര്‍ ഖാന്‍ തിരിച്ച് മുംബൈയിലെത്തിയപ്പോള്‍ ബോണി കപൂറിനെ സന്ദര്‍ശിച്ചിരുന്നു. ബോണി കപൂറിന്റെ വസതിയിലെത്തി കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

ബുധനാഴ്ച 53ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആമീര്‍ ഖാന്‍. താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹത്തിന്‍രെതായി പുറത്തിറങ്ങിയത്. മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളത്തില്‍ നിന്നടക്കം ലഭിക്കുന്നത്.

രാഖി സാവന്തും സണ്ണി ലിയോണും തമ്മിലുള്ള അങ്കം മുറുകുന്നു, പുതിയ വെളിപ്പെടുത്തലുമായി രാഖി, കാണൂ!

പൃഥ്വി പുതിയ കാറും വാങ്ങി നികുതിയും അടച്ചു, സുപ്രിയ ചേച്ചിയുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന് നസ്രിയ!

വലിയ ആഗ്രഹമായിരുന്നു

ബോളിവുഡിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായ ശ്രീദേവിക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി ആമീര്‍ ഖാന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് താരത്തിനോടൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ അനുഭവം തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.ബോലിവുഡിലെ സിനിമയിലെ നമ്പര്‍ വണ്‍ താരറാണിക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്ന തുടക്കകാരന്റെ എല്ലാവിധ പരിഭ്രമങ്ങളും അന്നുണ്ടായിരുന്നതായും ആമിര്‍ പറയുന്നു.

ശ്രീദേവിയും പ്രകടിപ്പിച്ചിരുന്നു

ആമിറിനോടൊപ്പം പ്രവര്‍ത്തിക്കണമെന്ന് ശ്രീദേവിയും ആഗ്രഹിച്ചിരുന്നു. ബോളിവുഡിലെ മിക്ക താരങ്ങളോടൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച് ശ്രീദേവിക്ക് ആമിറിനോടൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു. ഇരുവരും ഇക്കാര്യത്തെക്കുറിച്ച് മുന്‍പ് സംസാരിച്ചിരുന്നു. അപ്രതീക്ഷിതതമായി ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ നിരവധി കാര്യങ്ങളാണ് മനസ്സിലൂടെ കടന്നുപോയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പേരിനൊപ്പം ചേര്‍ക്കുന്നത്

കരണ്‍ ജോഹറിന്റെ ടെലിവിഷന്‍ പരിപാടിയായ കോഫീ വിത്ത് കരണില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആര്‍ക്കൊപ്പം ചേര്‍ത്താണ് സ്വന്തം പേര് കേള്‍ക്കാന്‍ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ആമിര്‍ പറഞ്ഞ പേര് ശ്രീദേവിയുടേതായിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നുവെങ്കിലും എന്നും വേദന നല്‍കുന്ന ഒരോര്‍മ്മയായി അക്കാര്യം അവശേഷിക്കുകയാണ്. അപ്രതീക്ഷിതമായുള്ള ശ്രീദേവിയുടെ വിയോഗത്തില്‍ താരങ്ങളും ആരാധകരും ഒരുപോലെ വേദനിച്ചിരുന്നു.

ശ്രീദേവിയുടെ വസതിയിലെത്തി

ശ്രീദേവിയുടെ മരണ സമയത്ത് ആമിര്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. പുതിയ സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം അമേരിക്കയിലായിരുന്നു. തിരിച്ചെത്തിയതിന് ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും അദ്ദേഹം നേരെ പോയത് ശ്രീദേവിയുടെ വസതിയിലേക്കായിരുന്നു. ബോണി കപൂറിനെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് ആശ്വസിപ്പിച്ചതിന് ശേഷമാണ് താരം മടങ്ങിയത്.

English summary
Aamir Khan: I’ve been an absolutely huge fan of Sridevi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam