Just In
- 3 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 3 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
രാഹുലിന് വേണ്ടി അണിനിരന്ന് ഉമ്മന്‍ ചാണ്ടിയും ഗെലോട്ടും, കോണ്‍ഗ്രസില്‍ ജി23ക്കെതിരെ പോര്!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വധഭീഷണി :അമീര്‍ ഖാന് ബുള്ളറ്റ് പ്രൂഫ് കാറ്
സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ ബോളിവുഡ് താരം അമീര്‍ ഖാന് വന്‍ പ്രശസ്തിയിലേയ്ക്കാണ് ഉയര്‍ന്നത്. പ്രശസ്തിയ്ക്കൊപ്പം തന്നെ സമൂഹത്തിലെ ഒരു കൂട്ടമാളുകളുടെ ശത്രുതയും അമീര്‍ പിടിച്ചുപറ്റിക്കഴിഞ്ഞു. ശത്രുതയെന്ന് പറഞ്ഞാല്‍ വെറും ശത്രുതയല്ല സംഭവം വധഭീഷണിയിലാണ് എത്തിനില്‍ക്കുന്നത്.
അമീറിന് ഒന്നിലേറെ തവണ വധഭീഷണിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാനായി അമീര്‍ പത്തുകോടി രൂപയുടെ ബുള്ളറ്റ്, ബോംബ് പ്രൂഫ് മെഴ്സിഡസ് ബെന്‍സ് വാങ്ങിയിരിക്കുകയാണ്. ഈ വണ്ടി മെഴ്സിഡെസ് കമ്പനി അമീറിന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണെന്നാണ് സൂചന. മെഴ്സിഡെസ് ബെന്‍സ് എസ്600 ആണ് അമീര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത് പൂര്‍ണ ബുള്ളറ്റ് പ്രൂഫ് കാറാണ്. ചെറു സ്ഫോടനങ്ങളെ ചെറുക്കാനുള്ള കഴിവും ഈ കാറിനുണ്ട്.
രാജ്യത്ത് പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും വ്യവസായി അനില്‍ അംബാനിയ്ക്കും മാത്രമാണ് സ്വന്തമായി ഉള്ളത്.
സത്യമേവ ജയതേയെന്ന പരിപാടിയില്‍ ധീരമായ നിലപാടെടുക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുകയും ചെയ്തതാണ് താരത്തിന് വിനയായിരിക്കുന്നത്. പെണ് ഭ്രൂണഹത്യ, വൈദ്യശാത്ര് രംഗത്തെ പ്രശ്നങ്ങള്‍, അഭിമാനക്കൊല തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ പരിപാടിയില്‍ അമീര്‍ ധീരമായ നിലപാടെടുത്തിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ പത്തുകോടിയുടെ ബുള്ളറ്റ് പ്രൂഫ് കാറുവാങ്ങേണ്ടുന്ന അവസ്ഥയില്‍ അമീറിനെ എത്തിച്ചിരിക്കുന്നത്.
വധഭീഷണി ഉണ്ടായ ഉടനെ തന്നെ അമീര്‍ അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് അദ്ദേഹത്തിന് സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിരന്തരമായ ആവശ്യപ്പെടലിനെത്തുടര്ന്ന് അമീര്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബുള്ളറ്റ് പ്രൂഫ് കാര്‍ സ്വന്തമാക്കുകയായിരുന്നു.