»   » ചൈനയില്‍ പോയി ഹിറ്റായ ആമിര്‍ ഖാന് അവിടുത്തെ ഫാന്‍സ് ക്ലബ്ബ് ഒരുക്കിയത് കിടിലന്‍ സമ്മാനം!

ചൈനയില്‍ പോയി ഹിറ്റായ ആമിര്‍ ഖാന് അവിടുത്തെ ഫാന്‍സ് ക്ലബ്ബ് ഒരുക്കിയത് കിടിലന്‍ സമ്മാനം!

By: Teresa John
Subscribe to Filmibeat Malayalam

ഒരു ഇന്ത്യന്‍ സിനിമ മറ്റൊരു രാജ്യത്ത് പോയി അവിടുത്തെ റെക്കോര്‍ഡ് വരെ തകര്‍ത്ത് എന്ന് പറയുമ്പോള്‍ നിസാരമായ കാര്യമല്ല. അതാണിപ്പോള്‍ ആമിര്‍ ഖാന്റെ ദംഗല്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയത് അങ്ങനെയായിരുന്നു. ഇന്ത്യയില്‍ റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ദംഗല്‍ ചൈനയിലേക്ക് റിലീസിനെത്തിയത്. ശേഷം അവിടു നിന്ന് റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയിരുന്നത്.

ദിലീപിനെ വിടാതെ ഹാക്കര്‍മാര്‍! മുമ്പ് കൊടുത്ത പണികളൊന്നും പോരാ ഇപ്പോള്‍ മറ്റൊരു മുട്ടന്‍ പണിയും!!!

ഷാരുഖിനെയും അമ്പരിപ്പിച്ച് ഗുഗിളില്‍ തപ്പിയവരുടെ ചോദ്യങ്ങള്‍!അതിനുള്ള മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

1200 കോടിക്ക് മുകളിലായിരുന്നു ചിത്രം ചൈനയില്‍ നിന്നും മാത്രം നേടിയത്. നിലവില്‍ ചൈനയില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളും ചിത്രം മറികടന്നിരിക്കുകയാണ്. അതിനിടെ ആമിര്‍ ഖാന്റെ ആരാധകര്‍ ഒരു വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുകയാണ്. അതില്‍ നിന്നും ബോളിവുഡിലെ ഈ താരത്തെ സ്‌നേഹിക്കുന്നവരുടെ ആത്മാര്‍ത്ഥത മനസിലാക്കാം.

ആമിര്‍ ഖാനോടുള്ള സ്‌നേഹം

ദംഗല്‍ എന്ന സിനിമ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ചൈനയില്‍ റിലീസ് ചെയ്തതാണ്് ചിത്രത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. ഇതോടെ ആമിര്‍ ഖാന് വലിയ ആരാധകരാണ് ചൈനയില്‍ രൂപപ്പെട്ടിരിക്കുന്നത്.

വീഡിയോ സോംഗ്

ആമിര്‍ ഖാനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് ചൈനയില്‍ നിന്നും ഒരു കൂട്ടം യുവാക്കള്‍ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത ഉടനെ തന്നെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ചൈനീസ് ഫാന്‍ ക്ലബ്ബ്

ചൈനയിലുള്ള ആമീര്‍ ഖാന്റെ ഫാന്‍സ് ക്ലബ്ബാണ് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ദംഗലിന്റെ വിജയം പ്രമാണിച്ചായിരുന്നു ആരാധകര്‍ രംഗത്തെത്തിയത്.

വൈറലായ വീഡിയോ

ജൂലൈ അഞ്ചിന് റിലീസ് ചെയ്ത ഗാനം ഇതിനകം ഹിറ്റായി മാറിയിരിക്കുകയാണ്. രണ്ട് ലക്ഷത്തി അമ്പതിനായിരം പേരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്.

ചൈനയിലെ റിലീസ്

ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തതാണ് ഇത്ര വലിയ ഉയരത്തിലെത്താന്‍ സിനിമയ്ക്കായത്. 2016 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്നും 750 കോടി മാത്രമായിരുന്നു നേടിയത്.

ലോകസിനിമയിലേക്ക്

ഇന്ന് ലോക സിനിമയില്‍ നാലാം സ്ഥാനത്താണ് ദംഗല്‍ എത്തി നില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇതുവരെ ഒരു സിനിമയും നേടാത്ത ചരിത്ര വിജയമായി മാറിയിരിക്കുകയാണ് ദംഗല്‍.

9000 സ്‌ക്രീനുകള്‍

ചൈനയില്‍ മാത്രം ദംഗല്‍ പ്രദര്‍ശനത്തിനെത്തിയത് 9000 സ്‌ക്രീനുകളിലായിരുന്നു. ചിത്രം പ്രദര്‍ശനം തുടങ്ങിയ ദിവസം മുതല്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ദംഗല്‍

മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. നീതേഷ് തീവരി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.

English summary
Aamir Khan in China: Here’s the story behind the Dhaakad video by his Chinese fans
Please Wait while comments are loading...

Malayalam Photos

Go to : More Photos