»   » ചാര്‍ലിയ്ക്കും പുലിമുരുകനും പോലും കിട്ടിയില്ല, ആമീര്‍ ഖാന്റെ ദംഗലിന് വമ്പന്‍ സ്വീകരണം!

ചാര്‍ലിയ്ക്കും പുലിമുരുകനും പോലും കിട്ടിയില്ല, ആമീര്‍ ഖാന്റെ ദംഗലിന് വമ്പന്‍ സ്വീകരണം!

Posted By: Sanviya
Subscribe to Filmibeat Malayalam

ഉത്തരേന്ത്യയെ പോലെ തന്നെ സൗത്ത് ഇന്ത്യയും റിലീസിനായി കാത്തിരുന്ന ചിത്രമാണ് ആമീര്‍ ഖാന്റെ ദംഗല്‍. ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ദംഗലിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. ഉത്തേരന്ത്യയില്‍ മാത്രമല്ല സൗത്ത് ഇന്ത്യയിലും ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു.

കേരളത്തില്‍ നിന്ന് ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇത്തവണത്തെ ക്രിസ്തുമസിന് റിലീസ് ഒന്നുമില്ലാതിരുന്നത് ദംഗലിന്റെ കളക്ഷന്‍ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുമ്പോള്‍ അക്കാര്യം വ്യക്തമാണ്.

ദംഗലിന് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ലഭിച്ചത്...തുടര്‍ന്ന് വായിക്കൂ..

റെക്കോര്‍ഡ് തകര്‍ത്തു

ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ദംഗലിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും കളക്ഷന്‍ സ്വന്തമാക്കിയ ദുല്‍ഖറിന്റെ ചാര്‍ലിയുടെയും മോഹന്‍ലാലിന്റെ പുലിമുരുകന്റെയും റെക്കോര്‍ഡാണ് ദംഗല്‍ തകര്‍ത്തത്.

മൂന്ന് ദിവസംകൊണ്ട്

55 കോടിയാണ് ദംഗല്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയത്. ചാര്‍ലിയും പുലിമുരുകനും നാല് ദിവസംങ്ങള്‍കൊണ്ടാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് അരക്കോടി നേടിയത്.

ആദ്യ ബോളിവുഡ് ചിത്രം

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ അരക്കോടി നേടുന്ന ബോളിവുഡ് ചിത്രം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ ദംഗല്‍ സ്വന്തമാക്കിയത്. ഫോറം കേരളയുടെ കണക്ക് പ്രകാരം മൂന്ന് ദിവസംകൊണ്ടാണ് ചിത്രം 50 ലക്ഷം നേടിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കബാലിക്ക് പിന്നാലെ

രജനികാന്തിന്റെ കബാലിയാണ് ഇപ്പോള്‍ മുന്നില്‍. വെറും രണ്ട് ദിവസംകൊണ്ടാണ് കബാലി തിയേറ്ററുകളില്‍ 50 ലക്ഷം പിന്നിട്ടത്.

English summary
Aamir Khan Dangal in Kochi Multiplexes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam