»   » സിനിമയ്ക്ക് വേണ്ടി കാശ് ഇറക്കുന്നവര്‍ക്ക് അത് വിജയിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് ആമിര്‍ ഖാന്‍!

സിനിമയ്ക്ക് വേണ്ടി കാശ് ഇറക്കുന്നവര്‍ക്ക് അത് വിജയിക്കുമോ എന്ന് പറയാന്‍ കഴിയില്ലെന്ന് ആമിര്‍ ഖാന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ സിനിമയാണ് ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍. ലോകത്തിലെ തന്നെ നാലാം സ്ഥാനത്തേക്കാണ് ദംഗല്‍ എത്തി നിന്നത്. ചിത്രത്തില്‍ നായകനായി അഭിനയിച്ചതിന് ഒപ്പം സിനിമ നിര്‍മ്മിച്ചതും ആമിര്‍ ഖാന്‍ തന്നെയായിരുന്നു.

സ്ത്രീകളോട് നഗ്നതയെ സ്‌നേഹിക്കാന്‍ പ്രമുഖ നടിയുടെ അഭിപ്രായം! സ്ത്രീകളുടെ മറുപടി കണ്ട് ഞെട്ടി നടിയും!

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് ആമിര്‍ ഖാന്‍. അതിനിടെ ഒരു സിനിമ നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. നമുക്ക് ഒരിക്കലും സിനിമയുടെ ബിസിനസിനെ കുറിച്ച് ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് ആമിര്‍ ഖാന്‍ പറഞ്ഞിരിക്കുകയാണ്.

ആമിര്‍ ഖാന്‍ പറയുന്നത്

വലിയ പ്രതീക്ഷകളോടെയാണ് ഓരോരുത്തരും സിനിമകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ മികച്ച സിനിമകളും പരാജയത്തിലേക്ക് കൂപ്പുകുത്തുന്നത് കാണാം.

പ്രവചിക്കാന്‍ പറ്റില്ല

ചിത്രം നിര്‍മ്മിച്ച് പുറത്തെത്തിക്കുന്നതിന് മുമ്പ് അതിന്റെ കളക്ഷനെ കുറിച്ചോ മറ്റ് കാര്യങ്ങളോ നമുക്ക് പ്രവചിക്കാന്‍ പറ്റില്ലെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

പ്രൊഡക്ഷന്‍

സിനിമയില്‍ നായകനായി അഭിനയിക്കുന്നതിന് പുറമെ ആമിര്‍ ഖാന്‍ സിനിമകള്‍ നിര്‍മ്മിക്കാറുമുണ്ട്. അത്തരത്തില്‍ നിര്‍മ്മിച്ച സിനിമയാണ് ദംഗല്‍.

ദംഗലിന്റെ ചരിത്ര നേട്ടം

ഇന്ത്യന്‍ സിനിമയില്‍ വലിയൊരു വിജയമായിരുന്നു ദംഗല്‍. 2000 കോടിയ്ക്ക് മുകളിലായിരുന്നു സിനിമ ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്‍.

ദംഗല്‍

ആമിര്‍ ഖാന്‍ നായകനായി മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. നീതേഷ് തീവരി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.

ഗുസ്തിയാണ് സിനിമയുടെ ഇതിവൃത്തം

ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച സിനിമയായിരുന്നു ദംഗല്‍. ചിത്രത്തിന്റെ കഥ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു.

English summary
Aamir Khan feels that a film's box office business can never be predicted!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam