»   » ബാഹുബലി ഒടുവില്‍ തോല്‍വി സമ്മതിച്ചു! അതിവേഗം 1700 കോടി നേടിയത് ആമിര്‍ ഖാന്റെ സിനിമ!!!

ബാഹുബലി ഒടുവില്‍ തോല്‍വി സമ്മതിച്ചു! അതിവേഗം 1700 കോടി നേടിയത് ആമിര്‍ ഖാന്റെ സിനിമ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രങ്ങളെല്ലാം മാറ്റിയെഴുതിയാണ് ബാഹുബലി ജൈത്രയാത്ര തുടങ്ങിയത്. എന്നാല്‍ ബാഹുബലിയെ തോല്‍പ്പിച്ച് ആമിര്‍ ഖാന്‍ ചിത്രം മുന്നില്‍ കടന്നിരിക്കുകയാണ്.

ഏറ്റവും വേഗം 1000 കോടിയും 1600 കോടിയും നേടിയ ബാഹുബലിയുടെ പിന്നാലെ ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ 1700 കോടി നേടി മുന്നിലെത്തിയിരിക്കുകയാണ്. ഇരു സിനിമകളും ദിവസങ്ങളായി ബോക്സ്ഓഫീസില്‍ മത്സരമായിരുന്നു. 

ബാഹുബലിയെ തോല്‍പ്പിച്ച് ദംഗല്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാഹുബലിയും ദംഗലും ബോക്‌സ് ഓഫീസില്‍ മത്സരത്തിലായിരുന്നു. ബാഹുബലി അതിവേഗം 1600 കോടി ക്ലബ്ബിലെത്തിയിരുന്നെങ്കിലും അതിന് ശേഷം വേഗത കുറഞ്ഞു. എന്നാല്‍ തൊട്ട് പുറകയെത്തിയ ദംഗല്‍ 1700 കോടിയിലേക്ക് എത്തുകയായിരുന്നു.

ബാഹുബലിക്ക് നേടാന്‍ കഴിയാത്ത റെക്കോര്‍ഡ്

ബാഹുബലി തിയറ്ററുകളില്‍ റിലീസ് ചെയ്ത അന്ന് മുതല്‍ ഉണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും തിരുത്തി എഴുതിയിരുന്നു. അതിവേഗം സിനിമ 1600 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ 1700 കോടിയിലേക്ക് എത്താന്‍ സിനിമക്ക് കഴിഞ്ഞില്ല.

ദംഗല്‍

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ റിലീസ് ചെയ്തത്. 750 കോടി നേടിയ ദംഗല്‍ ഈ മാസം ചൈനയില്‍ റിലീസ് ചെയ്തതാണ് പുതിയ റെക്കോര്‍ഡുകള്‍ നേടി മുന്നിലെത്താന്‍ സിനിമക്കായത്.

ചൈനയിലെ റിലീസ്

9000 സ്‌ക്രീനുകളിലായിരുന്നു ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നേടിയതിനെക്കാള്‍ മികച്ച റെക്കോര്‍ഡുകള്‍ നേടാന്‍ ദംഗലിനായത് ചൈനയില്‍ നിന്നുമായിരുന്നു.

ചൈനയില്‍ നിന്നും നേടിയത്

ചൈനയില്‍ നിന്ന് മാത്രം ദംഗല്‍ നേടിയത് 942 കോടിയാണ്. അതിനൊപ്പം തായ്‌വാനില്‍ നിന്നും 32 കോടിയുമായിരുന്നു ചിത്രം നേടിയത്. ചൈനയിലേക്കും തായ്‌വാനിലും ദംഗല്‍ റിലീസ് ചെയ്തതാണ് സിനിമയുടെ ചരിത്രം മാറ്റിയെഴുതിയത്.

രമേശ് ബാലയുടെ ട്വീറ്റ്

ദംഗല്‍ ചരിത്രനേട്ടം നേടിയ വാര്‍ത്ത പുറത്ത് വിട്ടത് ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ്. ആദ്യമായി 1700 കോടി ക്ലബിലെത്തുന്ന ഇന്ത്യന്‍ സിനിമ ദംഗലാണ്. ചൈനയില്‍ നിന്നും നേടിയതും തായ്‌വാനില്‍ നിന്നും നേടിയതിന്റെ കണക്കും അദ്ദേഹം ട്വിറ്ററിലുടെ പറയുകയായിരുന്നു.

English summary
Aamir Khan film creates Rs 1700-cr club, Baahubali left behind

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam