»   » വലിയ നടനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആമീര്‍ ഖാനെ പറ്റിച്ച് തുര്‍ക്കിയിലെ ഐസ്‌ക്രീം കടക്കാരന്‍!!

വലിയ നടനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആമീര്‍ ഖാനെ പറ്റിച്ച് തുര്‍ക്കിയിലെ ഐസ്‌ക്രീം കടക്കാരന്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദംഗല്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ആമിര്‍ ഖാന്‍ നായകനാവുന്ന സിനിമയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമ ഈ മാസം തിയറ്ററുകളിലേക്ക് റിലീസിനെത്താന്‍ പോവുകയാണ്. സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളുമായി ആമിര്‍ ഖാനും സംഘവും തുര്‍ക്കിയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നും രസകരമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

 aamir-khan

ഒരു ഐസ്‌ക്രീം കടയില്‍ നിന്നും ആമീര്‍ ഖാനെ കടക്കാരന്‍ പറ്റിക്കുന്ന വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. ഐസ്‌ക്രീം ആമീറിന് കൊടുക്കുന്നുണ്ടെങ്കിലും താരം കൈയില്‍ പിടിക്കുന്നതിനുള്ളില്‍ കടക്കാരന്‍ തിരിച്ചെടുക്കുകയാണ്. പല തവണ ശ്രമിച്ച് നോക്കിയെങ്കിലും കടക്കാരന്റെ തമാശയ്ക്ക് മുന്നില്‍ ആമീറിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.

ജിമിക്കി കമ്മല്‍ തരംഗം ഇനിയും അവസാനിച്ചിട്ടില്ല! ഇത്തവണ ഉലകനായകന്‍ കമല്‍ഹാസന്റെ സൂപ്പര്‍ ഡാന്‍സ്!

വീഡിയോ ആമീര്‍ തന്നെ ട്വിറ്ററിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. മ്യൂസിക്കല്‍ ഡ്രാമ ചിത്രമായിട്ടാണ് സീക്രട്ട് സൂപ്പര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആമിര്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ ദംഗലിലൂടെ ശ്രദ്ധിക്കപ്പെട്ട സൈറ വസിം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Aamir Khan was in Turkey and was waiting for his treat at one of those ice-cream shops where the vendors make you wait forever while pulling out tricks from under their sleeves while preparing your cones.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X