»   » ആമിര്‍ഖാന് ഈ ദീപാവലി സമ്മാനിച്ചത് ഇരട്ടി മധുരം!

ആമിര്‍ഖാന് ഈ ദീപാവലി സമ്മാനിച്ചത് ഇരട്ടി മധുരം!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ പെര്‍ഫെക്ട് ആക്ടര്‍ എന്നറിയപ്പെടുന്ന ആമിര്‍ഖാന് ഈ ദീപാവലി സമ്മാനിച്ചത് ഇരട്ടി മധുരമാണ്. ആമിര്‍ നായകനായ ദംഗലിന്റെ ട്രെയിലറിന്  പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് നടന്റെ സന്തോഷത്തിനു കാരണം. ട്രെയിലര്‍ പുറത്തിറക്കിയതോടൊപ്പം ദീപാവലിയോടനുബന്ധിച്ച്  ആമിര്‍ ബാന്ദ്രയിലുള്ള തന്റെ വസതിയില്‍ വെച്ച് മുഴുവന്‍ ദംഗല്‍ ടീമിനും പാര്‍ട്ടി നല്‍കുന്നുണ്ട്.

സംവിധായകന്‍ നിതേഷ് തിവാരി, ചിത്രത്തിലെ അഭിനേതാക്കളായ ഫാത്തിമ ഫന ഷെയ്ക്ക്, സന്യ മല്‍ഹോത്ര തുടങ്ങിയവര്‍
പങ്കെടുക്കും. അയല്‍വാസിയും അടുത്ത ബന്ധുവുമായ ഇമ്രാന്‍ ഖാനെയും ആമിര്‍ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഗുസ്തി താരമായിരുന്ന മഹാവിര്‍ സിങ് ഫൊഗാട്ടിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചിതമാണ് ദംഗല്‍.

Read more: ശ്രീശാന്ത് നായകനാവുന്ന ചിത്രം ടീം ഫൈവിന്റ ട്രെയിലര്‍ കാണൂ..

amirkhan-29

ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് ആമിര്‍ എത്തുന്നത്. ചിത്രീകരണത്തിനായി ആമിര്‍ ഖാന്‍ ഭാരം വര്‍ദ്ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്തിരുന്നു. ചിത്രീകരണത്തിനിടയില്‍ താന്‍ മരിച്ചു പോവുകയാണെങ്കില്‍ രണ്‍ബീറിനെ നായകനാക്കണമെന്നും ആമിര്‍ പറഞ്ഞതായും വാര്‍ത്ത വന്നിരുന്നു.

ഡിസംബര്‍ 23 നു ചിത്രം തിയറ്ററുകളിലെത്തും. പ്രിതം ചക്രവര്‍ത്തിയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സേതു ശ്രീരാം ആണ് ഛായാഗ്രഹണം.

English summary
Aamir Khan is in a happy space these days as the trailer of 'Dangal', which was released a few weeks back, has received a phenomenal response.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam