»   » അമീര്‍ഖാന്‍ ഭോജ് പൂരി പഠിക്കുന്നു

അമീര്‍ഖാന്‍ ഭോജ് പൂരി പഠിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷണിസ്റ്റ് അമീര്‍ ഖാന്‍ ഭോജ്പൂരി പഠിക്കുന്നു. പി കെ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് അമീര്‍ ഭോജ്പൂരി പഠിക്കുന്നത്.

കഴിഞ്ഞ നാലുമാസമായി അമീര്‍ ഭോജ്പൂരി പഠിക്കുന്ന തിരക്കിലാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

ഉത്തര്‍ പ്രദേശിലെയും നേപ്പാളിലെയും യാഥാസ്ഥിതികരായ ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയാണ് ഭോജ്പൂരി. ദേവനാഗരി ഗണത്തില്‍പെട്ട ഭോജ്പൂരി വളരെകുറച്ച് ജനങ്ങള്‍ക്ക് മാത്രമേ അറിയൂ. ചിത്രത്തില്‍ ആകെ കുറച്ച് ഭാഗത്ത് മാത്രമേ താരത്തിന് ഈ ഭാഷ സംസാരിക്കേണ്ടതുള്ളൂ. എന്നിരുന്നാലും പെര്‍ഫക്ഷണില്‍ നിര്‍ബന്ധമുള്ള അമീര്‍ അത് പഠിക്കാന്‍ തന്നെയാണ് തീരുമാനം.

അമീര്‍ ഇത് ആദ്യമായിട്ടൊന്നുമല്ല സിനിമയ്ക്കു വേണ്ടി ഭാഷ പഠിക്കുന്നത്. അശുതോഷ് ഗൊവാര്‍ക്കര്‍ സംവിധാനം ചെയ്ത മികച്ച പടങ്ങളിലൊന്നായ ലഗാന്‍ എന്ന ചിത്രത്തിനു വേണ്ടിയും അദ്ദേഹം അൗധി ഭാഷ പഠിച്ചിരുന്നു.

അമീര്‍ഖാന് ഈ വര്‍ഷം കൈനിറയെ പടങ്ങളാണുള്ളത്. പി കെയുടെ ഷൂട്ടിങ്ങിനു ശേഷം 2009ല്‍ ഏറ്റവും മികച്ച ചിത്രമായി ക്യാപസുകള്‍ തിരഞ്ഞെടുത്ത 3ഇഡിയറ്റ്‌സിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ വിധു വിനോദ് ചോപ്രയും, സംവിധായകനായ രാജ് കുമാര്‍ ഹിരണിയും. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

English summary
For his upcoming film, P.K., Ameer Khan has been busy taking lessons in Bhojpuri as his character will be required to speak the language.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam