»   » സണ്ണിലിയോണിനെ ആശ്ചര്യപ്പെടുത്തി ഒടുവില്‍ ആമിര്‍ഖാനെത്തി!

സണ്ണിലിയോണിനെ ആശ്ചര്യപ്പെടുത്തി ഒടുവില്‍ ആമിര്‍ഖാനെത്തി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒടുവില്‍ ബോളിവുഡ് നടി സണ്ണിലിയോണിനു തന്റെ  ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. താരം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അമീര്‍ഖാനുമൊന്നിച്ച് പ്രവര്‍ത്തിക്കുക എന്നത്.

ആമിര്‍ നേരിട്ടെത്തി നടിയുമായുള്ള സൗഹൃദത്തിനു പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതിനു നിമിത്തമായത് സണ്ണി ലിയോണ്‍ ആമിറിനെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യവും..

അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞത്

ആമിര്‍ ഖാന്‍ ഒരിക്കലും തന്നോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടില്ലെന്നാണ് പോണ്‍ താരം കൂടിയായിരുന്ന നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

പിന്നീട് ആമിര്‍ സൗഹൃദത്തിന് തുടക്കമിട്ടു

ചാനല്‍ അഭിമുഖത്തിനു ശേഷമാണ് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആയ ആമിര്‍ സണ്ണിലിയോണുമായി സൗഹൃദത്തിലാവുന്നത്. ഇത്തവണ ആമിര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിനു നടിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.

പ്രകാശ് ഭരദ്വാജിന്റെ കീഴില്‍ അഭിനയ പാഠങ്ങള്‍

സൗഹൃദ സമ്മാനമെന്ന നിലയിലാണ് നടിയെ ആമിര്‍ ഖാന്‍ അഭിനയത്തില്‍ തന്റെ എക്കാലത്തെയും കോച്ച് ആയ പ്രകാശ് ഭരദ്വാജിന്റെ കീഴില്‍ പരിശീലനത്തിനു നിര്‍ദ്ദേശിച്ചത്.

പ്രീതി സിന്റയ്ക്കും കത്രീന കൈഫിനും പരിശീലനം നല്‍കി

ഹിന്ദി ഉച്ചാരണം ശരിയാക്കുന്നതുള്‍പ്പെടെ പ്രീതി സിന്റ ,കത്രീന കൈഫ് തുടങ്ങിയ താരങ്ങള്‍ക്ക് അഭിനയ പരിശീലനം നല്‍കിയ വ്യക്തിയാണ് പ്രകാശ് ഭരദ്വാജ്. രംഗ് ദെ സന്തി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആമിര്‍ ഖാനും പ്രകാശും തമ്മിലുളള സൗഹൃദത്തിന്റെ തുടക്കം.

English summary
Remember how Sunny Leone had stated in an interview that Aamir Khan will probably never want to work with her? Close on the heels of that interview, Aamir took the first step in forming a friendship with the 'Mastizaade' actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam