For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ഭാര്യമാർ രണ്ടാളും ഒരു കുടുംബം പോലെയാണ്; വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ആമിര്‍ ഖാന്റെ മറുപടി

  |

  കഴിഞ്ഞ ഒരു വര്‍ഷമായി ബോളിവുഡ് താരം ആമിര്‍ ഖാനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഭാര്യ കിരണ്‍ റാവുമായി ആമിര്‍ വേര്‍പിരിഞ്ഞതാണ് വാര്‍ത്തകള്‍ക്കെല്ലാം അടിസ്ഥാനം. ഇപ്പോഴിതാ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ നടനെത്തിയതാണ് മറ്റൊരു വാര്‍ത്ത. 'ലാല്‍ സിംഗ് ഛദ്ധ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി കരീന കപൂറിനൊപ്പമാണ് ആമിര്‍ ഷോ യിലെത്തിയത്.

  പരിപാടിയുടെ പ്രൊമോ വീഡിയോ വന്നത് മുതല്‍ ആരാധകരും ആവേശത്തിലായി. ഭാര്യ കിരണ്‍ റാവുവുമായി വേര്‍പിരിയാനുണ്ടായ കാരണം നടന്‍ പറയുമോന്ന് അറിയാനുള്ള ആകാംഷയാണ് ഏവര്‍ക്കും. എന്നാല്‍ കിരണിനെ കുറിച്ച് മാത്രമല്ല മുന്‍ഭാര്യ റീന ദത്തിനെ പറ്റിയും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. വിശദമായി വായിക്കാം..

  ആമിര്‍ ഖാന്‍ ആദ്യം വിവാഹം കഴിക്കുന്നത് റീന ദത്തയെയാണ്. ഏറെ കാലം പ്രണയിച്ചതിന് ശേഷമാണ് തന്നെക്കാളും പ്രായമുള്ള റീനയെ ആമിര്‍ ഭാര്യയാക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. 1986 ലാണ് ആമിറും റീനയും വിവാഹിതരാവുന്നത്. പതിനാറ് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചു. 2002 ലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. റീന ഇപ്പോഴും സിംഗിള്‍ മദറായി ജീവിക്കുകയാണ്. അതേ സമയം ആമിര്‍ 2005 ല്‍ രണ്ടാമതും വിവാഹിതനായി.

  Also Read: സന്തുഷ്ട കുടുംബമായി ദിലീപും കാവ്യയും; ചിരിച്ച് നില്‍ക്കുന്ന താരദമ്പതിമാരുടെ പുതിയ ചിത്രം വൈറലാവുന്നു

  സിനിമാ സംവിധായികയായ കിരണ്‍ റാവുവിനെ ലൊക്കേഷനില്‍ വച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് നടന്‍ വിവാഹം കഴിച്ചത്. ഈ ബന്ധവും പതിനാറ് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചു. 2021 ലാണ് കിരണും താനും ദാമ്പത്യ ജീവിതം നിയമപരമായി അവസാനിപ്പിക്കുകയാണെന്ന് ആമിര്‍ വെളിപ്പെടുത്തിയത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ രണ്ടാളും നല്ല സുഹൃത്തക്കളെ പോലെയായിരിക്കുമെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. ഈ ബന്ധത്തിലും ആമിറിന് ഒരു മകനുണ്ട്.

  Also Read: എനിക്ക് പകരം മറ്റൊരാളുമായി അടുത്തു; സുഹൃത്തിനെ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ വന്ന ഡിപ്രഷനെ പറ്റി ശ്രുതി രജനികാന്ത്

  വേര്‍പിരിഞ്ഞെങ്കിലും മുന്‍ഭാര്യമാരുമായിട്ടുള്ള തന്റെ സമവാക്യം എങ്ങനെയാണെന്ന് കോഫി വിത് കരണില്‍ ആമിര്‍ പറയുന്നുണ്ട്. ഇത് മാത്രമല്ല ഭാര്യമാരുമായി പിരിയാനുണ്ടായ കാരണമെന്ന നിലയില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ നടന്‍ നിഷേധിച്ചു. അതൊന്നും സത്യമല്ലെന്നാണ് ആമിര്‍ പറയുന്നത്.

  'രണ്ട് ഭാര്യമാരോടും എനിക്ക് വലിയ ആദരവും ബഹുമാനവും ഉണ്ട്. ഞങ്ങള്‍ എല്ലായിപ്പോഴും ഒരു കുടുംബമായിരിക്കും. എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടും. പരസ്പരം വളരെയധികം ആത്മാര്‍ഥമായ കരുതലും സ്‌നേഹവും ബഹുമാനവുമുണ്ട്' ആമിര്‍ പറയുന്നു.

  Also Read: ഭാര്യയുടെ കാല്‍ തിരുമ്മാന്‍ മാത്രം അദ്ദേഹത്തിനെ കിട്ടില്ല; ഗര്‍ഭകാലത്തെ രണ്‍ബീറിന്റെ പരിചരണത്തെ കുറിച്ച് ആലിയ

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  നിലവില്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ് ആമിര്‍ ഖാന്‍. ലാല്‍ സിംഗ് ഛദ്ധ ആഗസ്റ്റ് 11 ന് തിയറ്ററുകളിലേക്ക് എത്തും. 'ദി ഫോറസ്റ്റ് ഗമ്പ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് പോലെയാണ് ലാല്‍ സിംഗ് ഛദ്ധ ഒരുക്കിയിരിക്കുന്നത്. ആമിര്‍ ഖാനൊപ്പം തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

  English summary
  Aamir Khan Opens Up His Equations With His Ex-Wives Reena Dutta and Kiran Rao Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X