»   » മുന്‍ ഭാര്യയ്ക്ക് ആമിര്‍ ഖാന്റെ വക കിടിലന്‍ സര്‍പ്രൈസ്! വേര്‍പിരിഞ്ഞാലും സ്‌നേഹം ഇങ്ങനെയായിരിക്കണം!!

മുന്‍ ഭാര്യയ്ക്ക് ആമിര്‍ ഖാന്റെ വക കിടിലന്‍ സര്‍പ്രൈസ്! വേര്‍പിരിഞ്ഞാലും സ്‌നേഹം ഇങ്ങനെയായിരിക്കണം!!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പലതാരങ്ങളും വിവാഹമോചനം നേടിയെങ്കിലും മുന്‍ഭാര്യയോടൊപ്പം ചിലവിടാന്‍ കിട്ടുന്ന അവസരം പാഴക്കാറില്ല. അതില്‍ ഒരാള്‍ ഹൃത്വിക് റോഷനാണ്. ഭാര്യ സുസന്നെയുമായി പിരിഞ്ഞെങ്കിലും മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിക്കുകയും വിദേശ യാത്രകള്‍ക്കും അവധിക്കാലം ചിലവിടുന്നതും ശ്രദ്ധിക്കപ്പെടാറുണ്ട്.

 aamir-khan

ഇപ്പോള്‍ നടന്‍ ആമിര്‍ ഖാന്‍ മുന്‍ ഭാര്യ റീനയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ്. റീനയുടെ പിറന്നാള്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത് കൊണ്ടാണ് ആമിര്‍ ഞെട്ടിച്ചത്. ഒപ്പം ഭാര്യ കിരണ്‍ റാവും ഉണ്ടായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

ഐശ്വര്യ റായിയെ പ്രണയിച്ചപ്പോള്‍ ധൈര്യം ചോര്‍ന്ന് പോയെന്ന് പ്രമുഖ നടന്റെ വെളിപ്പെടുത്തല്‍!

അമ്മയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ വരണമെന്ന മക്കളുടെ ആവശ്യപ്രകാരമായിരുന്നു ആമിറും ഭാര്യയും പരിപാടിയില്‍ പങ്കെടുത്തിരുന്നത്. 1986 ലായിരുന്നു റീന ദത്തയും ആമിര്‍ ഖാനും വിവാഹം കഴിച്ചത്. ശേഷം 2005 ല്‍ വേര്‍പിരിയുകയും ചെയ്തു. ശേഷം 2005 ലായിന്നു കിരണ്‍ റാവുവിനെ ആമിര്‍ വിവാഹം കഴിച്ചത്. വിവാഹമോചിതര്‍ ആണെങ്കിലും കുടുംബ സംഗമങ്ങളിലും മറ്റ് പരിപാടികളിലും റീന പങ്കെടുക്കുന്നത് പതിവാണ്.

English summary
Aamir Khan parties with ex-wife Reena Dutta on her 50th birthday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam