»   »  ആമീര്‍ഖാന്റെ അടുത്ത ചിത്രത്തിലെ വേഷമെന്തെന്നോ ...

ആമീര്‍ഖാന്റെ അടുത്ത ചിത്രത്തിലെ വേഷമെന്തെന്നോ ...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളില്‍ അഭിനയത്തില്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തുന്ന നടന്മാരിലൊരാളാണ് ആമീര്‍ഖാന്‍. ഏതു വേഷമായാലും നൂറുശതമാനം അര്‍പ്പണബോധത്തോടെയാണ് ഈ നടന്‍ അവതരിപ്പിച്ചിട്ടുളളത് .ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ആമിറിന് ചില നിഷ്‌ക്കര്‍ഷതകള്‍.

ഗുസ്തി താരമായിരുന്ന മഹാവീര്‍ സിങ് ഫൊഗാവട്ടിന്റെ ജീവിത കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ദംഗലാണ് റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ആമിര്‍ പടം .കഥാപാത്രത്തോട് പരീപൂര്‍ണ്ണ നീതി പുലര്‍ത്തുന്നതിനായി ജീവന്‍ വരെ പണയം വെച്ചാണ് ആമിര്‍ ഈ ചിത്രത്തില്‍ തന്റെ റോള്‍ മികച്ചതാക്കിയത്.

Read more: ബോളിവുഡിലെ എക്കാലത്തെയും ചില ഹോട്ട് രംഗങ്ങള്‍ ഇവയാണ് .

aamir-khan-to-

ബോളിവുഡിലിപ്പോള്‍ ബയോപ്പിക്കുകളുടെ കാലമാണ്. ഒട്ടേറെ ചലച്ചിത്ര പ്രതിഭകളുടെ ജീവ ചരിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഖാന ഖസാന എന്ന കുക്കറി ഷോയിലൂടെ പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറിന്റെ വേഷമാണ് ഇനി ആമിറിന് അടുത്ത ചിത്രത്തിലെന്നാണ് സൂചന.

സഞ്ജീവ് കപൂറിന്റെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രമെടുക്കാന്‍ താത്പര്യമുണ്ടെന്ന് ഒരു നിര്‍മ്മാതാവ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് തന്റെ റോള്‍ അഭിനയിക്കേണ്ടതെന്നു ചോദിച്ചപ്പോള്‍ സുഹൃത്തും ബോളിവുഡിലെ മികച്ച നടന്മാരിലൊരാളുമായ ആമിര്‍ ആണെന്നായിരുന്നു സഞ്ജയ് കപൂര്‍ പറഞ്ഞത്. എന്നാല്‍ ആമിര്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.

120 ലധികം രാജ്യങ്ങളിലാണ് സഞ്ജയ് കപൂറിന്റെ കുക്കറി ഷോ ടെലികാസ്റ്റ് ചെയ്യുന്നത്. ബെസ്റ്റ് എക്‌സിക്യുട്ടീവ് ഷെഫ് ഓഫ് ഇന്ത്യ അവാര്‍ഡ്, മെര്‍ക്കുറി ഗോള്‍ഡ് അവാര്‍ഡ് തുടങ്ങിയ ഒട്ടേറ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

English summary
Celebrity chef Sanjay Kapoor is a well known personality in India and all thanks to his cooking show Khana Khazana. It is reported that a film-maker is interested to make a movie on his life and talks are currently in progress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam