»   » ആമിര്‍ ഖാന്‍ സമ്മതിക്കുമോ രണ്‍ബീറിന്റെ അച്ഛനാവാന്‍ !!

ആമിര്‍ ഖാന്‍ സമ്മതിക്കുമോ രണ്‍ബീറിന്റെ അച്ഛനാവാന്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആമീര്‍ഖാര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു പിടി നല്ല ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലേക്കു വരിക. ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റായ താരം അഭിനയിക്കുന്ന ചിത്രങ്ങങ്ങളുടെ എണ്ണം മറ്റു താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. വളരെ സൂക്ഷ്മമായി അവലോകനം ചെയ്തതിനുശേഷമാണ് ആമിര്‍ ഒരു കഥാപാത്രമായി മാറുക.

Read more: സൂപ്പര്‍ നായികയുടെ അമ്മയും മകളുടെ താരപദവി പിടിച്ച് അഭിനയത്തിലേക്ക് !!

ആമീറിന്റെ ഈ സമര്‍പ്പണ മനോഭാവമാണ് പല സംവിധായകരേയും ഇദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും. ബോളിവുഡിലെ ഒരു പ്രശസ്ത സംവിധായകനും ഇപ്പോള്‍ ആമിറിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. ആമിര്‍ സമ്മതിച്ചാല്‍ മറ്റൊന്നാണ് സംഭവിക്കാന്‍ പോകുന്നത്....

രാജ്കുമാര്‍ ഹിരണി

പ്രശസ്ത ബോളിവുഡ് സംവിധായകനായ രാജ്കുമാര്‍ ഹിരണിയാണ് ആമീര്‍ഖാന്റെ സമ്മതത്തിനായി കാത്തിരിക്കുന്നത്. നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഹിരാണി സംവിധാനം ചെയ്യുന്ന 'ദത്ത്' എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ അച്ഛന്‍ സുനില്‍ ദത്തായി അഭിനയിക്കാനാണ് ആമിറിന് ക്ഷണം. തിരക്കഥ വായിച്ചതിനുശേഷം ആമിര്‍ പിന്നീടറിയിക്കാമെന്നാണത്രേ പറഞ്ഞത്.

രണ്‍ബീര്‍ കപൂര്‍

ദത്ത് എന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആയി അഭിനയിക്കുന്നത് രണ്‍ബീര്‍ കപൂറാണ്. ചിത്രത്തിലെ റോളിന് ആമിര്‍ സമ്മതിക്കുകയാണെങ്കില്‍ രണ്‍ബീറും ആമിറും അച്ഛന്‍-മകന്‍ റോളിലെത്തുന്ന ആദ്യ ചിത്രമായിരിക്കും ദത്ത്.

രണ്‍ബീറിന്റെ അഭിനയം

ആമിര്‍ഖാന്റെ അടുത്ത ചിത്രം ദാംഗലിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗുസ്തിക്കാരന്റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ ആമിര്‍ എത്തുന്നത്. ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ജീവന്‍ പണയം വച്ചാണ് ഇതില്‍ ആമിര്‍ അഭിനയിച്ചത്. ഇന്ത്യന്‍ ഗുസ്തി താരവും ഒളിംപിക്‌സ് കോച്ചുമായിരുന്ന മഹാവീര്‍ സിങ് ഫൊഗാവട്ടിന്റെ ജീവിതകഥയാണ് ദാംഗലിന്റെ പ്രമേയം. ദാംഗലിന്റെ ചെറുപ്പവും വാര്‍ദ്ധക്യവും തനിമയോടെ അഭിനയിക്കാന്‍ ആമിര്‍ സ്വന്തം ശരീരത്തെ പാകപ്പെടുത്തുകയായിരുന്നു. മരണം വരെ സംഭവിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ ആമിര്‍ പറഞ്ഞതിതാണ്.

രണ്‍ബീര്‍ അല്ലെങ്കില്‍ രണ്‍വീര്‍ മതി

ദാംഗലിന്റെ ചിത്രീകരണത്തിനിടയില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പകരം ഇൗ റോളിലേയ്ക്ക് രണ്‍ബീറിനെയോ രണ്‍വീറിനെയോ പരിഗണിക്കമെന്നായിരുന്നു ആമീര്‍ പറഞ്ഞിരുന്നത്. പി കെ എന്ന ചിത്രത്തിലും ചിത്രത്തിന്റെ അവസാന രംഗത്താണെങ്കിലും രണ്‍ബീറും ആമിറും ഒന്നിച്ചഭിനയിച്ചിരുന്നു.

English summary
Rajkumar Hirani contacted Aamir Khan to play the role of Sanjay Dutt's father Sunil Dutt, the role of Ranbir Kapoor's father in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam