»   » ദേശീയഗാനമില്ലാതെ ദംഗല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് ആമിര്‍ ഖാന്‍

ദേശീയഗാനമില്ലാതെ ദംഗല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് ആമിര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ദംഗല്‍ എന്ന ബോളിവുഡ് സിനിമ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ സിനിമയില്‍ നിന്നും ഇന്ത്യയുടെ ദേശീയ ഗാനവും ദേശീയ പതാകയും നീക്കം ചെയ്യുന്നതിനെതിരെ സിനിമയിലെ അഭിനേതാവും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. ഇത്തരത്തില്‍ സെന്‍സര്‍ ചെയ്തുകൊണ്ട് സിനിമ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ആമിര്‍ പറഞ്ഞു.

2016ല്‍ ഏതാണ്ട് 400 കോടിയോളം രൂപ ഇന്ത്യയില്‍ നിന്നും കലക്ട് ചെയ്ത സിനിമയാണ് ദംഗല്‍. കഴിഞ്ഞയാഴ്ചയാണ് സിനിമ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുമതി ചോദിച്ചത്. ആമിറും സംഘവും അതിന് അനുമതിയും നല്‍കി. എന്നാല്‍ പാക് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയ ഗാനവും പതാകയും നീക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

dangal

ഇത്തരത്തില്‍ സിനിമ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ആമിര്‍ പറഞ്ഞു. ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല. ഗുസ്തി താരങ്ങളുടെ കഥപറയുന്ന സിനിമയാണിത്. പാക്കിസ്ഥാനെ ഏതെങ്കിലും തരത്തില്‍ സൂചിപ്പിക്കുന്ന കാര്യവും സിനിമയിലില്ല. ഇന്ത്യക്കാരുടെ വൈകാരികതയാണ് സ്‌ക്രീനില്‍ തെളിയുന്നതെന്നും ആമിര്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം വിലക്ക് നീക്കിയതോടെയാണ് പുതിയ സിനിമകള്‍ റിലീസിനൊരുങ്ങുന്നത്. ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ വലിയ ആരാധകരാണ് ഉള്ളത്. വലിയതോതിലുള്ള കളക്ഷനും സിനിമകള്‍ പാക്കിസ്ഥാനില്‍ നിന്നും നേടാറുണ്ട്.

English summary
Aamir Khan refuses to release Dangal in Pakistan without National Anthem
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam