»   » ആമിര്‍ ചിത്രം ദംഗല്‍ സുല്‍ത്താന്റെ റെക്കോര്‍ഡ് തകര്‍ക്കും; പത്തു ദിവസത്തെ കളക്ഷന്‍ 493 കോടി

ആമിര്‍ ചിത്രം ദംഗല്‍ സുല്‍ത്താന്റെ റെക്കോര്‍ഡ് തകര്‍ക്കും; പത്തു ദിവസത്തെ കളക്ഷന്‍ 493 കോടി

By: Pratheeksha
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ചിത്രം അടുത്ത ദിവസം തന്നെ 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ചചയോടെ ദംഗലിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 270.47 കോടി കടന്നിരുന്നു.

വെറും 10 ദിവസം കൊണ്ടാണ് ചിത്രം ഇത്രയും കൂടുതല്‍ കളക്ഷന്‍ നേടിയത്. ഇതോടെ സമാന പ്രമേയവുമായെത്തിയ സല്‍മാന്‍ഖാന്‍ ചിത്രം സുല്‍ത്താന്റെ റെക്കോര്‍ഡുകള്‍ ദംഗല്‍ തകര്‍ക്കുമെന്നുറപ്പായി. സുല്‍ത്താന്റെ ബോക്‌സോഫീസ് കളക്ഷന്‍ 300.45 കോടിയാണ്.

Read more: മറ്റുള്ളവര്‍ പലതും പറയട്ടെ,ഇതെന്റെ ശരീരമാണ്..ഞാനതിനെ സ്നേഹിക്കുന്നു; വിദ്യാബാലന്‍

dangaal-03-148

കഴിഞ്ഞ വാരാന്ത്യദിവസങ്ങളില്‍ ചിത്രം നല്ല കളക്ഷനാണ് നേടിയത്. വെള്ളി (18.59 കോടി), ശനി(23.07), ഞായര്‍ (31.27 ) എന്നിങ്ങനെയായിരുന്നു ദംഗലിന്റെ കളക്ഷന്‍. സുല്‍ത്താന്റെ റെക്കോര്‍ഡ് ഭേദിക്കുന്നതോടെ 2016 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമെന്ന അംഗീകാരവും ദംഗലിനു സ്വന്തമാവും.

വേള്‍ഡ് വൈഡ് കളക്ഷന്‍ ഉള്‍പ്പെടെ 490 കോടിയാണ് ചിത്രം പത്തു ദിവസത്തിനുള്ളില്‍ നേടിയത്. പത്തു ദിവസത്തിനുളളില്‍ യു കെ. യുഎസ് ,ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ചിത്രം നല്ല കളക്ഷനാണ് ചിത്രം  നേടിയത്.

നോട്ട് നിരോധനം കാരണം സൂപ്പര്‍ ഹിറ്റാകുമെന്നു പ്രതീക്ഷിച്ചിരുന്ന പല ചിത്രങ്ങളുടെയും ബോക്‌സോഫീസ് കളക്ഷന്‍ നിര്‍മ്മാതാക്കളെ നിരാശരാക്കുന്നതായിരുന്നു. പക്ഷേ ദംഗലിനെ ഇതൊന്നും ബാധിച്ചിട്ടില്ല.

English summary
Dangal released to a thunderous performance which set the cash registers buzzing upon its release, the film has minted a whooping Rs 274 cr nett in the Indian market and is soaring high in the International shores too.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam