For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ വിവാഹനിശ്ചയത്തില്‍ 2 ഭാര്യമാരും കാമുകിയും? ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയാവുന്നു, ചിത്രങ്ങളിതാ

  |

  നടന്‍ ആമിര്‍ ഖാന്റെ കുടുംബ ജീവിതം സംബന്ധിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ഒരു വര്‍ഷമായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. രണ്ടാമത്തെ ഭാര്യയുമായും ആമിര്‍ വേര്‍പിരിഞ്ഞതോടെ താരകുടുംബത്തെ ചുറ്റിപ്പറ്റിയാണ് പാപ്പരാസികള്‍. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണെന്നുള്ള സന്തോഷ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

  ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയാവാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐറ പ്രണയത്തിലായിരുന്നു. കാമുകനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് പുറത്ത് വന്നതോടെ വിമര്‍ശനങ്ങളും ലഭിച്ചു. എല്ലാത്തിനുമൊടുവില്‍ വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് പുതിയ വിവരം. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ എത്തിയിരിക്കുകയാണ്.

  Also Read: ഞാനൊന്ന് ഒച്ചവച്ചാല്‍ നീ തീര്‍ന്നു, ഞാന്‍ കണ്ടുപിടിക്കില്ലെന്നാണ് അവന്‍ കരുതിയത്! സുസ്മിത അനുഭവിച്ചത്

  ആമിര്‍ ഖാന്‍ ആദ്യം വിവാഹം കഴിഞ്ഞ റീന ദത്തില്‍ ജനിച്ച മകളാണ് ഐറ ഖാന്‍. സിനിമയിലേക്ക് വന്നിട്ടില്ലെങ്കിലും ബോളിവുഡിലെ മറ്റ് താരപുത്രിമാരെ പോലെ വലിയ ആരാധകരാണ് ഐറയ്ക്കുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഐറയെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. അതേസമയം താരപുത്രിയുടെ ജീവിതം ചിലരില്‍ അതൃപ്തിയ്ക്ക് കാരണമായി മാറിയിരുന്നു. കാമുകന്റെയും സുഹൃത്തുക്കളുടെയും കൂടെ പാര്‍ട്ടിയും ആഘോഷങ്ങളുമൊക്കെയായി നടക്കുകയായിരുന്നു ഐറ ഇതുവരെ.

  Also Read: സംയുക്തയുടെ മുറിയില്‍ ബിജു, എന്നെ കണ്ടതും ടെന്‍ഷനായി; പ്രണയം പിടിച്ചതെങ്ങനെയെന്ന് കമല്‍

  എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് ഐറ എത്തുന്നത്. ഇതൊരു കുട്ടിക്കളിയാണെന്ന് കരുതിയവര്‍ക്ക് മുന്നിലേക്കാണ് കാമുകനായ നൂപുര്‍ ശിഖാരെയുടെ കൂടെയുള്ള ചിത്രങ്ങളുമായി താരപുത്രി എത്തിയത്. രണ്ട് മാസം മുന്‍പ് ഐറയെ നൂപൂര്‍ പരസ്യമായി പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെ വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നുള്ള വിവരവും ലഭിച്ചു.

  ഒടുവില്‍ ഐറയും നൂപുറും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പിതാവ് ആമിര്‍ ഖാനും രണ്ടാനമ്മ കിരണ്‍ റാവുവും സഹോദരന്‍ ആസാദുമടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ആമിര്‍ ഖാന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രസകരമായ കാര്യം ആമിറിന്റെ കാമുകിയാണെന്ന് ആരോപിക്കപ്പെട്ട നടി ഫാത്തിമ സന ഷെയിക്കും വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു എന്നതാണ്.

  പുറത്ത് വന്ന ചിത്രങ്ങളില്‍ ചുവപ്പ് നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് ഐറ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. കോട്ടും സ്യൂട്ടുമാണ് നുപൂറിന്റെ വേഷം. വെള്ള നിറമുള്ള പരമ്പരാഗതമായ വേഷത്തിലാണ് ആമിര്‍ ഖാന്‍ എത്തിയത്. ആദ്യ ഭാര്യ റീന വെള്ളയും മഞ്ഞയും നിറമുള്ള സാരി തിരഞ്ഞെടുത്തപ്പോള്‍ സിംപിളായിട്ടാണ് രണ്ടാം ഭാര്യ കിരണ്‍ എത്തിയത്. എന്നാല്‍ ആമിറിനോട് സമാനമായി വെള്ളനിറമുള്ള വേഷത്തില്‍ ഫാത്തിമ എത്തിയതും ശ്രദ്ധേയമായി.

  ആമിര്‍ ഖാന്റെ അമ്മ സീനത്ത് ഹുസൈന്‍ മുതല്‍ ബോളിവുഡ് നടനും ആമിര്‍ ഖാന്റെ മരുമകനുമായ ഇമ്രാന്‍ ഖാനും ചടങ്ങുകളില്‍ പങ്കെടുത്തു. ഐറയ്ക്കും നുപൂറിനും നല്ലൊരു കുടുംബജീവിതം ആശംസിക്കുകയാണ് ആരാധകരും. പല താരപുത്രിമാരും മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തുമ്പോള്‍ ഐറ അവരില്‍ നിന്നെല്ലാം മാറി നടക്കുകയായിരുന്നു. സ്വന്തം ജീവിതവും കരിയറും പ്രശസ്തിയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് താരപുത്രി ചെയ്തത്.

  English summary
  Aamir Khan's Daughter Ira Khan Gets Engaged, Latest Couple Photos Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X