»   »  ഒടുവില്‍ തന്റെ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടതായി ആമിര്‍ ഖാന്‍

ഒടുവില്‍ തന്റെ ആ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടതായി ആമിര്‍ ഖാന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

വളരെക്കാലമായുള്ള തന്റെ സ്വപ്‌നം ഒടുവില്‍ സാക്ഷാത്ക്കരിക്കപ്പെട്ടതായി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ .മറ്റൊന്നുമല്ല നടന്‍ ഉദ്ദേശിച്ചത് നടി സാക്ഷി തന്‍വാറിനൊപ്പം അഭിനയിക്കുക എന്നത്  വളരെനാളായുള്ള തന്റെ ആഗ്രഹമായിരുന്നെന്നാണ് നടന്‍ പറയുന്നത്.

ആമിര്‍ ഖാന്‍ മുഖ്യവേഷത്തിലെത്തുന്ന ദംഗല്‍ എന്ന ചിത്രത്തിലെ നടിമാരിലൊരാളാണ് സാക്ഷി സാക്ഷിയെ കുറിച്ച് ആമിറിന് ഏറെ പറയാനുണ്ട്. നല്ല കഴിവുളള അഭിനേത്രിയാണ് സാക്ഷി. ചിത്രീകരണത്തിനിടയില്‍ സാക്ഷി അഭിനയിച്ച ഒരു ഷോട്ടു പോലും വീണ്ടും ചിത്രകരിക്കേണ്ടി വന്നിട്ടില്ലെന്നും ആമിര്‍ പറയുന്നു.

Read more: ഹോട്ടലില്‍ ഷാറൂഖ്, റോഡില്‍ ഷാറൂഖ്, വീട്ടില്‍ ഷാറൂഖ്...ഞെട്ടിത്തരിച്ച് ദുബായ്,വീഡിയോ..

02-1470115597-

സാക്ഷി സെറ്റില്‍ എപ്പോഴും പ്രസന്നവതിയാണ് .സാക്ഷിയ്‌ക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ താതപര്യമുണ്ടെന്നാണ് ആമിര്‍ പറയുന്നത്. ദംഗലിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം നടിയെ കുറിച്ച് സംസാരിച്ചത്. നിതീഷ് തിവാരി സംവിധാനംചെയ്ത ചിത്രം ഡിസംബര്‍ 23 നു പ്രദര്‍ശനത്തിനെത്തുകയാണ്.

മുന്‍ ഗുസതി താരമായിരുന്നു മഹാവീര്‍ സിങ് ഫൊഗാവട്ടിന്റെ ജീവിതകഥയാണ് ദംഗലിന്റെ ഇതിവൃത്തം. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷന്‍ എന്നറിയപ്പെടുന്ന താരം ഫൊഗാവട്ട് ആയി അഭിനയിക്കാന്‍ ആറുമാസം കൊണ്ട് ശരീരഭാരം 63 കിലോയില്‍ നിന്ന് 93 കിലോ ആയി വര്‍ദ്ധിപ്പിച്ചിരുന്നു. ഫാത്തിമ സന, സന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

English summary
Superstar Aamir Khan praised his "Dangal" co-star Sakshi Tanwar, saying it was a "dream" to work with her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam