»   » ആമീര്‍ ഖാന്റെ ഇത്രയധികം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നോ ??

ആമീര്‍ ഖാന്റെ ഇത്രയധികം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നോ ??

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍ താരം ആമീര്‍ ഖാന്‍ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നയാളാണ്. എന്നാല്‍ ആമീറിന്റെ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പൊളിഞ്ഞ ചിത്രങ്ങളായിരുന്നു.

ആമീര്‍ വളരെ കുറച്ച് സിനിമയില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ അതില്‍ തന്നെ പലതും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ആമീറിന്റെ ഇത്തരം സിനിമയില്‍ നായികയായി എത്തിയത് ജൂഹി ചൗളയായിരുന്നു.

ഇസി കാ നാം സിന്ദഗി

1992 ല്‍ പുറത്തിറങ്ങിയ ഇസി കാ നാം സിന്ദഗി എന്ന സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. കാളിദാസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ഹിന്ദി റോമാന്റിക് സിനിമയായിരുന്നു 'ഇസി കാ നാം സിന്ദഗി'.

ഡൗലത് കി ജംഗ്

ഈ സിനിമയും 1992 ല്‍ തന്നെ പുറത്തിറങ്ങിയ ആമീറിന്റെ സിനിമയായിരുന്നു. എസ് എ കാദര്‍ സംവിധാനം ചെയ്ത സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറുകയായിരുന്നു. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക.

'അന്ധാസ് അപ്‌ന അപ്‌ന'

ആമീര്‍ ഖാനൊപ്പം സല്‍മാനും ജൂഹി ചൗളയും ഒന്നിച്ച സിനിമയായിരുന്നു 'അന്ധാസ് അപ്‌ന അപ്‌ന'. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത സിനിമ 1994 ലാണ് റിലീസായത്. ചിത്രവും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

ആതങ്ക് ഹി ആതങ്ക്

ദിലീപ് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ ആമീറിനൊപ്പം ജൂഹി ചൗളയായിരുന്നു നായികയായി എത്തിയത്. ദിലീപ് ശങ്കറാണ് സിനിമയുടെ സംവിധായകന്‍. 1995 ലാണ് ചിത്രം റിലീസായത്.

അകലെ തും അകലെ ഹം

ആമീറിന്റെ മറ്റൊരു ചിത്രമാണ് 'അകലെ തും അകലെ ഹം'. ചിത്രത്തില്‍ മനീഷ കൊയിരാളയാണ് നായികയായി എത്തിയത്. മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം 1995 ലാണ് പുറത്തിറങ്ങിയത്.

മേല

ആമീര്‍ ഖാനും ട്വിങ്കിള്‍ ഖന്നയും നായിക നായകന്മാരായി എത്തിയ സിനിമയാണ് 'മേല' 2000 ലാണ് ചിത്രം പുറത്തിറങ്ങിയത്.

1947 ഏര്‍ത്ത്

ദീപ മെഹ്ത സംവിധാനം ചെയ്ത സിനിമ ബാപ്‌സി സിദ്ധയുടെ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയതായിരുന്നു. എന്നാല്‍ ഈ സിനിമയും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

English summary
Here's the list of flop movies of Aamir Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam