»   » സിനിമയ്ക്ക് വേണ്ടി മൂക്കുത്തിയും കമ്മലും ഇട്ടു! ഇരിക്കാനും നില്‍ക്കാനും കഴിയാതെ ആമിര്‍ ഖാന്‍!

സിനിമയ്ക്ക് വേണ്ടി മൂക്കുത്തിയും കമ്മലും ഇട്ടു! ഇരിക്കാനും നില്‍ക്കാനും കഴിയാതെ ആമിര്‍ ഖാന്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു സിനിമയുടെ വിജയം അഭിനേതാക്കളുടെ കൈകളിലാണ്. അവരുടെ ആത്മാര്‍പ്പണമാണ് ആ സിനിമയിലെ കഥാപാത്രത്തെ മികച്ചതാക്കുന്നത്. എല്ലാവര്‍ക്കും കഷ്ടപ്പെടാന്‍ കഴിയില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ചില താരങ്ങളുണ്ട്. കഠിനമായി പ്രയത്‌നങ്ങളിലുടെ തന്നെ സിനിമയെ വിജയിപ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ് ആമിര്‍ ഖാന്‍.

ഒടുവില്‍ നടിയ്ക്കും പ്രതികരിക്കേണ്ടി വന്നു! കൈവിടാതെ പിന്തുണയുമായി കൂടെ അവരുമുണ്ട്!!!

പ്രമുഖ നടിക്ക് രണ്ടാമതും ഇരട്ടക്കുട്ടികള്‍! നിറ വയറുമായി നടിയുടെ ബിക്കിനി ഫോട്ടോ ഷൂട്ട് വൈറലാവുന്നു!

ഇന്ത്യയിലെയും ലോക സിനിമയിലും ചരിത്രങ്ങള്‍ മാറ്റി എഴുതി മുന്നോട്ട് കുതിക്കുന്നത് ആമിര്‍ ഖാന്റെ സിനിമയാണ്. ദംഗല്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള  താരത്തിന്റെ കഷ്ടപ്പാടുകളാണ് വിജയത്തിന് പിന്നില്‍. ഇപ്പോള്‍ വീണ്ടും മറ്റൊരു സിനിമയ്ക്ക് വേണ്ടിയുള്ള ത്യാഗത്തിലാണ് ആമിര്‍ ഖാന്‍. ഇത്തവണ ഒന്നു കിടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള കാര്യമാണ് ആമിര്‍ ഖാന്‍ ചെയ്തിരിക്കുന്നത്.

ആമിറിന്റെ പുതിയ ലുക്ക്

പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കഷ്ടപ്പാടുകളിലാണ് ആമിര്‍ ഖാന്‍. ഇത്തവണ മൂക്കും കാതും കുത്തിയാണ് ആമിര്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

വൈറലായി ചിത്രങ്ങള്‍

മൂക്കും കാതും കുത്തിയ ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലുടെ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സഹിക്കാന്‍ കഴിയാത്ത വേദനയാണ്

തന്റെ കഥാപാത്രത്തിനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്ന ആളാണ് ആമിര്‍. എന്നാല്‍ മൂക്കും കാതും കുത്തിയത് നല്ല വേദനയുള്ളകാര്യമാണെന്ന് താരം തന്നെ വ്യക്തമാക്കുകയാണ്.

കിടക്കാന്‍ പോലും കഴിയില്ല

താരത്തിന്റെ മുക്കിലോ ചെവിയിലോ ആരെങ്കിലും ഒന്ന് തൊട്ടാല്‍ വേദനകൊണ്ട് ഇരിക്കാനും നില്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് ആമിര്‍. ഇപ്പോള്‍ താരത്തിന് വലതുവശം ചെരിഞ്ഞ് കിടക്കാന്‍ പോലും കഴിയുന്നില്ലെന്നും താരത്തിനോട് അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

ആമിര്‍ ഖാന്‍ നായകനാവുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഇത്രയും ത്യാഗങ്ങള്‍ സഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

പ്രധാന കഥാപാത്രങ്ങള്‍

ആമിര്‍ ഖാന് പുറമെ അമിതാഭ് ബച്ചന്‍, ജാക്കി ഷെറഫ്, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മൂടി നീട്ടി വളര്‍ത്തി

ചിത്രത്തില്‍ മൂടി നീട്ടി വളര്‍ത്തി മൂക്കുത്തിയും കമ്മലുമെക്കെയിട്ടാണ് ആമിറിന്റെ ലുക്ക്. എന്നാല്‍ താരത്തിന്റെ കഥാപാത്രമെന്താണെന്നുള്ള കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.

ദംഗലിലെ ലുക്ക്

ദംഗല്‍ എന്ന സിനിമയ്ക്ക് വേണ്ടി താരം ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നു. 100 കിലോ ശരീരഭാരം ആക്കുകയും പിന്നീട് 25 കിലോ കുറച്ചും താരം വാര്‍ത്തിയില്‍ ഇടം നേടിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് പുതിയ സിനിമയിലേക്കുള്ള കഷ്ടപ്പാട്.

English summary
Aamir Khan's transformation for 'Thugs of Hindostan' is painful

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam