»   » മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ ട്വിങ്കിള്‍ ഖന്ന സമര്‍ഥയാണെന്ന് ആമിര്‍ ഖാന്‍

മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ ട്വിങ്കിള്‍ ഖന്ന സമര്‍ഥയാണെന്ന് ആമിര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഒരു കാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന നടി ട്വിങ്കിള്‍ ഖന്ന മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ സമര്‍ഥയാണെന്ന് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. ട്വിങ്കിള്‍ ഖന്നയുടെ പുസ്തക പ്രകാശന വേളയിലായിരുന്നു ആമിര്‍ തന്റെ മുന്‍ നായികയായിരുന്ന ട്വിങ്കളിനെ തമാശ രൂപേണ പരസ്യമായി കളിയാക്കിയത്.

2000ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തില്‍ ആമിറിന്റെ നായികയായിരുന്നു ട്വിങ്കിള്‍. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ് ധര്‍മേഷ് ധര്‍ഷന്‍ സംവിധാനം ചെയ്ത മേള. മക്കളായ ആരവ് ഭര്‍ത്താവ് അക്ഷയ് കുമാര്‍, അമ്മ ഡിംപിള്‍ കപാഡിയ സഹോദരി റിങ്കി ഖന്ന എന്നിവര്‍ ട്വിങ്കിളിന്റെ പുസ്തക പ്രകാശന വേളയില്‍ സന്നിഹിതരായിരുന്നു.

twinkle-aamir

ട്വിങ്കിളിന്റെ അടുത്ത സുഹൃത്ത് കരണ്‍ ജോഹറാണ് പരിപാടിയില്‍ ആതിഥേയനായത്. പരിപാടിയില്‍ പങ്കെടുത്തവരെ ട്വിങ്കിളുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിച്ചത് കരണ്‍ ജോഹറാണ്. അതിനിടയിലാണ് ആമിറിനോട് ഓര്‍മകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടത്. ട്വിങ്കിള്‍ മികച്ച നടി ആയിരുന്നില്ലേ എന്നായിരുന്നു കരണിന്റെ ചോദ്യം.

ചിരിച്ചുകൊണ്ട് ചോദ്യത്തെ നേരിട്ട ആമിര്‍ നടിയേക്കാള്‍ അവര്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലാണ് സമര്‍ഥയെന്ന് ആമിര്‍ പറഞ്ഞു. സിനിമയുടെ സെറ്റുകളില്‍ വെച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്നെ അപമാനിക്കുന്നതില്‍ ട്വിങ്കിള്‍ മുന്‍പന്തിയിലായിരുന്നെന്നും ആമിര്‍ ഓര്‍മിച്ചു. തമാശകള്‍ക്കൊടുവില്‍ ട്വിങ്കിളുമായി സമയം പങ്കിട്ടശേഷമാണ് ആമിര്‍ മടങ്ങിയത്.

English summary
Aamir Khan says Twinkle Khanna is expert at insulting people

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam