»   » ധൂം 3: അമീര്‍ ഖാന്‍ കളി തുടങ്ങുന്നു

ധൂം 3: അമീര്‍ ഖാന്‍ കളി തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Aamir Khan
സൂപ്പര്‍ഹിറ്റ് മൂവി സീരിസ് ധൂം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു. ചിത്രീകരണം വൈകുമെന്ന റിപ്പോര്‍ട്ടുകളെല്ലാം നിഷേധിയ്ക്കുന്ന നിര്‍മാതാക്കളായ യാഷ് രാജ്ഫിലിംസ് ഷൂട്ടിങ് ജൂണില്‍ ആരംഭിയ്ക്കുമെന്നാണ് ആരധാകര്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.

പ്രേക്ഷകരുടെ കയ്യടി നേടിയ കള്ളനും പൊലീസും കളിയുടെ പുതിയ പതിപ്പില്‍ പ്രതിനായകനായി അമീര്‍ ഖാനെത്തുന്നതാണ് ആരാധകരെ അക്ഷമരാക്കുന്നത്. അമീറിന്റെ തിരക്കുകളെത്തുടര്‍ന്ന് ധൂം 3ന്റെ ചിത്രീകരണം വൈകുമെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിന്റെ തിരക്കിലായ അമീര്‍ പുതിയ ചിത്രമായ തലാഷിന്റെ റിലീസ് വര്‍ഷാവസനത്തേക്ക് മാറ്റിവച്ചിരിയ്ക്കുകയാണ്. നേരത്തെ ജൂണില്‍ സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മിയ്ക്കുന്ന ധൂം 3ന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആദ്യരണ്ട് ഭാഗങ്ങളുടെയും തിരക്കഥയൊരുക്കിയത് വിജയ് കൃഷ്ണ തന്നെയായിരുന്നു.

അമീറിന് പുറമെ സൂപ്പര്‍ പൊലീസായി പതിവു പോലെ അഭിഷേക് ബച്ചനും സഹായി ഉദയ് ചോപ്രയും ചിത്രത്തിലുണ്ടാവും. കത്രീനയാണ് ചിത്രത്തിലെ നായിക.

English summary
Aamir Khan, who plays a negative character in Dhoom 3 will join the shoot in June as planned earlier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam