»   »  ബജ്‌റംഗി ഭായ്ജാന്‍ ആദ്യം തേടിയെത്തിത് ആരെയാണെന്നോ?

ബജ്‌റംഗി ഭായ്ജാന്‍ ആദ്യം തേടിയെത്തിത് ആരെയാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന ബോളിവുഡ് ചിത്രം ബജ്‌റംഗി ഭായ്ജാന്‍ ആദ്യം തേടിയെത്തിതത് ആമിര്‍ ഖാനെയാണെന്നും ആമിറാണ് സല്‍മാനെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചതെന്നും പുതിയ വെളിപ്പെടുത്തല്‍

സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമിറിന്റെ മഹാമനസ്‌കതയാണ് തുണയായതെന്ന് സല്‍മാന്‍ പറയുന്നു. ചിത്രത്തിന് വേണ്ടി കഥയൊരുക്കുമ്പോള്‍ കഥാകൃത്തിന്റെ മനസ്സില്‍ ആമിര്‍ ഖാനായിരുന്നു നായകസ്ഥാനത്തുണ്ടായിരുന്നത്.. എന്നാല്‍ അത് നടന്നില്ല..

salman-aamir.jp

കഥ കേട്ട ആമിര്‍ ചിത്രത്തിലേക്ക് സല്‍മാന്‍ ഖാനെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഏതായാലും റെക്കോര്‍ഡുകള്‍ തിരുത്താന്‍ ആമിറിന് ഭാഗ്യമില്ലാതായിപ്പോയെന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ .

സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌റംഗി ഭായ്ജാന്‍ 300 കോടി ക്ലബ്ബില്‍ അംഗമായി കഴിഞ്ഞു. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സിനിമയില്‍ കരീന കപൂറാണ് നായിക. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന കുട്ടിയെ തിരിച്ചു നാട്ടിലെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

English summary
Salman Khan, who is riding high on the super success of his latest release Bajrangi Bhaijaan, has revealed that the family entertainer was first offered to his close friend Aamir Khan who suggested the Dabangg star's name

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam