പുതിയ ചിത്രത്തില്‍ അമീര്‍ ഖാന്‍ നഗ്നനാകുന്നു?
സ്വന്തം ചിത്രങ്ങളും കഥാപാത്രങ്ങളും പെര്‍ഫെക്ടാക്കുവാന്‍ എന്ത് സാഹസങ്ങളും ചെയ്യാന്‍ തയ്യാറുള്ള താരമാണ് അമീര്‍ ഖാന്‍. അതുകൊണ്ടുതന്നെയാണ് ബോളിവുഡ് പെര്‍ഫക്ഷനിസ്റ്റ് എന്ന് അമീറിനൊരു ചെല്ലപ്പേരിട്ടതും.
എല്ലാം പെര്‍ഫക്ടാകണമെന്ന നിര്‍ബ്ബന്ധബുദ്ധിയുള്ളതുകൊണ്ടുതന്നെ അമീര്‍ ചിത്രങ്ങളൊന്നും തന്നെ പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാക്കാറില്ല. ഏറ്റവും പുതിയ ചിത്രമായ ധൂം 3യിലെ നെഗറ്റീവ് റോളുള്‍പ്പെടെ ഒട്ടേറെ വേഷങ്ങളുണ്ട് ഇത്തരത്തില്‍ എന്നും ഓര്‍മ്മിക്കത്തക്ക രീതിയില്‍ ആമീര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചവ.
രാജ്കുമാര്‍ ഹിറാനി നിര്‍മ്മിക്കുന്ന പീകെയാണ് അമീറിന്റെ അടുത്ത ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തില്‍ അമിര്‍ നഗ്നനായി അഭിനയിക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സ്വന്തം ഇഷ്ടപ്രകാരം ഭൂമിയിലേയ്ക്ക് വരുന്ന ഒരു അന്യഗ്രഹജീവിയായിട്ടാണത്രേ പീകെയില്‍ ആമീര്‍ അഭിനയിക്കുന്നത്. അമീര്‍ അന്യഗ്രഹജീവിയായി എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. അമിറില്‍ നിന്നും എപ്പോഴും എന്തെങ്കിലുമൊക്കെ അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കാം എന്നതുകൊണ്ടുതന്നെ പീകെയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്.


Click it and Unblock the Notifications












