»   » ''സൈറാ ഞങ്ങളെല്ലാവരും നിനക്കൊപ്പമുണ്ട്...നീ ലോകത്തിനു മുഴുവന്‍ മാതൃകയാണ്!''

''സൈറാ ഞങ്ങളെല്ലാവരും നിനക്കൊപ്പമുണ്ട്...നീ ലോകത്തിനു മുഴുവന്‍ മാതൃകയാണ്!''

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദംഗല്‍ ഇനിയും തിയേറററുകളില്‍ നിറഞ്ഞോടുകയാണ്. അതിനിടെയാണ് ചിത്രത്തില്‍ ഗീത ഫൊഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച സൈറവാസിമിനെ ചൊല്ലിയുള്ള വിവാദം.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ക്ഷമചോദിച്ച് കഴിഞ്ഞ ദിവസം സൈറ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ദംഗല്‍ നായകന്‍ ആമിര്‍ ഖാന്‍ സൈറയ്ക്കു പിന്തുണയുമായെത്തിയത്..

നീ ലോകത്തിനു മുഴുവന്‍ മാതൃകയാണ്

സൈറാ ഞങ്ങളെല്ലാവരും നിനക്കൊപ്പമുണ്ടെന്നും നീ ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നും ആമിര്‍ കുറിക്കുന്നു.

മാപ്പപേക്ഷ നടത്താനുള്ള സാഹചര്യമറിയാം

മാപ്പപേക്ഷ നടത്താനുള്ള സാഹചര്യം തനിക്കറിയാമെന്നും 16 വയസ്സുമാത്രമുള്ള സൈറയെ വെറുതെ വിടണമെന്നും ആമിര്‍ പറയുന്നു

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചു

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്, സോഷ്യല്‍ മീഡിയയില്‍ ക്ഷമ ചോദിച്ച് സൈറ വസീം രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയ ട്രോളുകള്‍

മെഹ്ബൂബയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ട്രോളുകള്‍ പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് സൈറ ക്ഷമ ചോദിച്ചത്. സൈറയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റ് താത്പര്യങ്ങളെക്കുറിച്ചും മെഹ്ബൂബ അന്വേഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

കശ്മീരികളുടെ വികാരത്തെ വ്രണപ്പെടുത്തി

എന്നാല്‍, കശ്മീരികളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് താന്‍ ക്ഷമചോദിക്കുന്നതായി സമൂഹമാധ്യമത്തിലൂടെത്തന്നെ സൈറ അറിയിക്കുകയായിരുന്നു.

English summary
aamirkhan support dangal actress saira vasim

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam