»   » എബിസിഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

എബിസിഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

പ്രഭുദേവയുടെ ത്രിഡി ഡാന്‍സ് ചിത്രമായ എബിസിഡി(any body can dance)യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കോറിയോഗ്രഫിയും സംവിധാനവും റിമോ ഡിസൂസയുടെ വകയാണ്.

ABCD

സ്വപ്‌നം കാണാന്‍ നിങ്ങള്‍ക്കു കരുത്തുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശവുമായാണ് സിനിമയെത്തുന്നത്. ചെന്നൈയില്‍ നിന്നുള്ള ഡാന്‍സറായി പ്രഭുദേവയെത്തുന്നു.

മലയാളത്തിലും ഒരു എബിസിഡി ചിത്രം തയ്യാറാകുന്നുണ്ട്. മാര്‍ട്ടിന്‍ പ്രാക്കാട് ഒരുക്കുന്ന എബിസിഡിയില്‍ അക്കരക്കാഴ്ച ഫെയിം ജേക്കബ് ഗ്രിഗറിയും ദുല്‍ഖര്‍ സല്‍മാനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. സൂരജ്-നീരജ് എന്നിവരുടെതാണ് കഥ. തമീന്‍സ് പ്രൊഡക്ഷന്റെ ബാനറില്‍ ഷിബുവാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്.

<center><iframe width="600" height="450" src="http://www.youtube.com/embed/qLZC67-NfOI" frameborder="0" allowfullscreen></iframe></center>

English summary
The trailer of Prabhu Deva's 3D dance flick, 'ABCD: Anybody Can Dance' is out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam