»   » വിവാഹമോചിതരാവുമോ.. ഇതാ അഭിഷേകിന്റെയും ഐശ്വര്യയുടെയും മറുപടി!

വിവാഹമോചിതരാവുമോ.. ഇതാ അഭിഷേകിന്റെയും ഐശ്വര്യയുടെയും മറുപടി!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ അഭിഷേകും ഐശ്വര്യാറായിയും വേര്‍പിരിയുന്നെന്ന വാര്‍ത്തയായിരന്നു കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രധാന ചര്‍ച്ച.

ഐശ്വര്യ ആത്മഹത്യക്കു ശ്രമിച്ചു എന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ്  വിവാഹമോചന വാര്‍ത്ത പരന്നത്. വാര്‍ത്ത സത്യമായിരുന്നോ ? താരങ്ങള്‍ പറയുന്നതു കേള്‍ക്കൂ..

യെദില്‍ ഹെ മുഷ്‌ക്കില്‍

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവില്‍ അഭനയിച്ചത് ചിത്രത്തില്‍ നടന്‍ രണ്‍ബീര്‍ കപൂറുമായി ഇഴുകിചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് കട്ടിനു ശേഷമാണ് ഒടുവില്‍ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ ശേഷം ആ രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബച്ചന്‍ കരണ്‍ ജോഹറിനെ സമീപിച്ചതായും വാര്‍ത്ത വന്നിരുന്നു

ആത്മഹത്യാ ശ്രമത്തിനു പിന്നില്‍

രണ്‍ബീറുമൊത്തുള്ള അഭിനയം നടിയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും അതാണ് ആത്മഹത്യാ ശ്രമത്തിലേക്കു നയിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍

നിയമനടപടി സ്വീകരിക്കുമെന്ന് ബച്ചന്‍ കുടുംബം

ഐശ്വര്യറായ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബച്ചന്‍ കുടുംബം വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു വിവാഹമോചന വാര്‍ത്തകള്‍ പ്രരിച്ചത്

വാര്‍ത്തകള്‍ തെറ്റാണെന്നു താരങ്ങള്‍

തങ്ങളെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് കഴിഞ്ഞ ദിവസം ഇരുവരും വ്യക്തമാക്കിയത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അമ്പതാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

താരാഘോഷത്തില്‍ താരമായി ഐശ്വര്യയും അഭിഷേകും

സംവിധായകന്‍ കരണ്‍ ജോഹര്‍, ശ്രീദേവി കപൂര്‍ ഭര്‍ത്താവ് ബോണി കപൂര്‍, കരിഷ്മ കപൂര്‍, കജോള്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത ആഘോഷത്തില്‍ താരങ്ങളില്‍ താരങ്ങളായത് അഭിഷേകും ഐശ്വര്യയുമായിരുന്നെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍

English summary
abhishek bachchan and Aishwarya revealls the truth behind their divorce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam