»   » കൂടെ കിടക്കട്ടേ എന്ന് അഭിഷേക് ബച്ചന്‍ ചോദിച്ചപ്പോള്‍ നടി പറഞ്ഞത്..

കൂടെ കിടക്കട്ടേ എന്ന് അഭിഷേക് ബച്ചന്‍ ചോദിച്ചപ്പോള്‍ നടി പറഞ്ഞത്..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒരു കാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌ന സുന്ദരിയായിരുന്നു മുന്‍ ബോളിവുഡ് നടി സീനത്ത് അമന്‍. സൗന്ദര്യം കൊണ്ടും പക്വമായ അഭിനയ ശൈലികൊണ്ടും ബോളിവുഡ് കീഴടക്കിയ നടി. സത്യം ശിവം സുന്ദരം എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിലെ ശില്പ സുന്ദരി.

ആ സീനത്ത് അമനായിരുന്നു തന്റെ ആദ്യ പ്രണയിനിയെന്നു നടന്‍ അഭിഷേക് ബച്ചന്‍..നടിയോട് ഒരിക്കല്‍ താന്‍ കൂടെ കിടക്കട്ടേ എന്നു ചോദിച്ചിരുന്നതായും അഭിഷേക്...

ചാനല്‍ പരിപാടിയില്‍ അഭിഷേക് പറഞ്ഞത്

ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സീനത്ത് അമനായിരുന്നു തന്റെ ആദ്യ കാമുകിയെന്നും നടിയോട് താന്‍ കൂടെ കിടന്നോട്ടെ എന്നു ചോദിച്ചിരുന്നതായും അഭിഷേക് പറഞ്ഞത്.

അച്ഛന്‍ അമിതാഭിനൊപ്പം പോയപ്പോഴായിരുന്നു സംഭവം

ഒരു ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിനായി അമിതാഭ് ബച്ചനൊപ്പം ഹിമാചല്‍ പ്രദേശില്‍ പോയപ്പോഴായിരുന്നു സംഭവം. സിനിമയില്‍ മാത്രം കണ്ട സീനത്ത് അമനെ നേരിട്ടു കണ്ടപ്പോള്‍ അഞ്ചു വയസ്സുകാരന്‍ അഭിഷേകിന് കൗതുകം. നടിയോടൊപ്പം വളരെ നേരം ചിലവഴിച്ച അഭിഷേക് പിന്നീട് പറഞ്ഞത്

അഭിഷേകിന്റെ നിഷ്‌ക്കളങ്ക ചോദ്യം

രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചു ഹോട്ടല്‍ മുറിയിലെത്തിയപ്പോഴാണ്
സീനത്ത് അമന്‍ അവരുടെ മുറിയില്‍ ഒറ്റയ്ക്കാണെന്നു അഭിഷേകിനു മനസ്സിലായത് .താന്‍ കൂടെ കിടക്കട്ടേ എന്നായിരുന്നു അഭിഷേകിന്റെ നിഷ്ക്കളങ്ക ചോദ്യം.

ഥോഡെ ബഡെ ഹോ ജാവോ ഫിര്‍

കുഞ്ഞു അഭിഷേകിന്റെ ചോദ്യം കേട്ട സീനത്ത് അമന്‍ ചിരിച്ചു കൊണ്ട് പറഞ്ഞത് കുറച്ചു കൂടി വലുതാവട്ടെ, ഇപ്പോ പോവൂ എന്നായിരുന്നു.

അഭിഷേക് ബച്ചന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Zeenat Aman was the heartthrob of every 70s guy, and Abhishek Bachchan was no different. Bachchan Jr revealed on a television show that he was besotted by Zeenat and revealed that the Satyam Shivam Sundaram actor was his first love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam